കടയില്‍ വരുന്നയാളുമായി പ്രണയം; 18 കാരിയെ പിതാവ് കഴുത്തറുത്ത് കൊന്നു

ലഖ്‌നൗ- കടയില്‍ വരുന്നയാളുമായി പ്രണയത്തിലായ മകളെ പിതാവ് കഴുത്തറുത്തു കൊന്നു. ഉത്തര്‍പ്രദേശിലെ റായ്ബറേലി ഗുര്‍ബക്ഷ്ഗഞ്ച് പോലീസ് സ്‌റ്റേഷന്‍ പരിധിയിലാണ് സംഭവം. പതിനെട്ടുകാരി ജ്യോതിയെ കൊലപ്പെടുത്തിയ പിതാവ് വിജയിനെ പോലീസ് അറസ്റ്റ് ചെയ്തു. വീടിനോട് ചേര്‍ന്ന് നടത്തുന്ന കടയില്‍ വരുന്ന ധര്‍മേന്ദ്ര എന്ന യുവാവുമായാണ് ജ്യോതി പ്രണയത്തിലായത്. വിവാഹത്തിനു നിര്‍ബന്ധം പിടിച്ചതാണ് പിതാവ് വിജയിനെ കൃത്യത്തിനു പ്രേരിപ്പിച്ചതെന്ന് പോലീസ് പറഞ്ഞു.
പെണ്‍കുട്ടിയെ കത്തി കൊണ്ട് കഴുത്തറുത്ത് കൊലപ്പെടുത്തിയ
വിജയിയെ അറസ്റ്റ് ചെയ്തതായി അഡീഷണല്‍ പോലീസ് സൂപ്രണ്ട് വിശ്വജീത് ശ്രീവാസ്തവ പറഞ്ഞു.

 

Latest News