കേരളത്തില്‍ ദേശവിരുദ്ധ ശക്തികള്‍ക്ക് പാര്‍ട്ടികളുടെ പിന്തുണ, തുടച്ചുനീക്കും-ജെ.പി.നദ്ദ

കൊണ്ടോട്ടി- കേരളത്തില്‍ രാഷ്ട്രീയ പാര്‍ട്ടികളുടെ പിന്തുണയോടെ ദേശവിരുദ്ധ ശക്തികള്‍ പ്രവര്‍ത്തിക്കുന്നതായി ബി.ജെ.പി ദേശീയ അധ്യക്ഷന്‍ ജെ.പി നദ്ദ പറഞ്ഞു. ഒരു ദിവസത്തെ കേരള സന്ദര്‍ശനത്തിനെത്തിയ അദ്ദേഹം മാധ്യമ പ്രവര്‍ത്തകരുമായി സംസാരിക്കുകയായിരുന്നു.
മലപ്പുറമടക്കം ദേശവിരുദ്ധ ശക്തികളുടെ ഹിറ്റ് ലിസ്റ്റിലുണ്ട്. ഇത് തുടച്ചു നീക്കാന്‍ കേന്ദ്രസര്‍ക്കാര്‍ നടപടികള്‍ കൈകൊള്ളും.
ബിജെപി ദേശീയ നിര്‍വ്വാഹക സമിതി അംഗം സി.പി.രാധാകൃഷ്ണന്‍, ദേശീയ വക്താവ് ടോം വടക്കന്‍, മുന്‍ സംസ്ഥാന പ്രസിഡന്റുമാരായ കുമ്മനം രാജശേഖരന്‍, പി, കെ.കൃഷ്ണദാസ്, സംസ്ഥാന ജന.സെക്രട്ടറി എം.ടി രമേശ്, സംസ്ഥാന സെക്രട്ടറി പ്രകാശ് ബാബു, മലപ്പുറം ജില്ല പ്രസിഡന്റ് രവിതേലത്ത് എന്നിവര്‍ ചേര്‍ന്ന് സ്വീകരിച്ചു.

 

Latest News