പിതാവ് പീഡിപ്പിക്കുന്നത് വീഡിയോയില്‍ പകര്‍ത്തി; ദിവസവും ഉപദ്രവിക്കുമെന്ന് മകള്‍

പട്‌ന- പിതാവ് ലൈംഗികമായി പീഡിപ്പിക്കുന്നത് മകള്‍ വീഡിയോയില്‍ പകര്‍ത്തിയതിനു പിന്നാലെ പിതാവിനെ പോലീസ് അറസ്റ്റ് ചെയ്തു.
ബിഹാറിലെ സമസ്തിപൂരിലാണ് സംഭവം. പിതാവ് ദിവസവും പീഡിപ്പിക്കാറുണ്ടെന്നും മാതാവിന്റെ സമ്മതത്തോടെയാണെന്നും പെണ്‍കുട്ടി പോലീസിനോട് പറഞ്ഞു. സംഭവത്തില്‍ കൂടുതല്‍ അന്വേഷണം നടത്തിവരികയാണെന്ന് പോലീസ് പറഞ്ഞു.
പെണ്‍കുട്ടി തന്നെയാണ് വീഡിയോ പോലീസ് സ്‌റ്റേഷനിലെത്തിച്ചത്. വിശദമായ അന്വേഷണത്തിനുശേഷം കൂടുതല്‍ നടപടി സ്വീകരിക്കുമെന്ന് സമസ്തിപൂരിലെ പോലീസ് സൂപ്രണ്ട് ശഹ്‌രിയാര്‍ അഖ്തര്‍ പറഞ്ഞു.

 

Latest News