വിമാനത്തിന്റെ എമര്‍ജന്‍സി എക്‌സിറ്റ് തുറന്ന്  യാത്രക്കാരന്‍ പുറത്തുചാടി 

ഷിക്കാഗോ-വിമാനത്തിന്റെ എമര്‍ജന്‍സി എക്‌സിറ്റ് തുറന്ന് പുറത്തുചാടി യാത്രക്കാരന്‍. സാന്‍ ഡിയാഗോയില്‍ നിന്ന് ഷിക്കാഗോയിലേക്ക് പോകുകയായിരുന്ന യുണൈറ്റഡ് എയര്‍ലൈന്‍സ് വിമാനത്തിലാണിത്. യാത്രക്കാരനെ പോലീസ് കസ്റ്റഡിയിലെടുത്തു. വ്യാഴാഴ്ചയാണ് സംഭവം.  പുലര്‍ച്ചെ 4.30 ന് സാന്‍ ഡിയാഗോയില്‍ നിന്നുള്ള 2478  ബോയിംഗ് 737-900  ചിക്കാഗോയിലെ ഒ'ഹെയര്‍ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ എത്തിയപ്പോഴാണ് സംഭവം.  യുണൈറ്റഡ് എയര്‍ലൈന്‍സ് വിമാനം വിമാനത്താവളത്തില്‍ ലാന്‍ഡ് ചെയ്തത ഉടനെ യാത്രക്കാരന്‍  എമര്‍ജന്‍സി എക്‌സിറ്റ് തുറന്ന് പുറത്തുചാടി.  57കാരനായ റാന്‍ഡി ഫ്രാങ്ക് ഡവില വിന്‍ഡോ തുറന്ന് പുറത്തിറങ്ങിയ ശേഷം വിമാനത്തിന്റെ ചിറകിലൂടെ നടന്ന് താഴേയ്ക്ക്  ചാടുകയായിരുന്നു. ക്രിമിനല്‍ വകുപ്പുകള്‍ ചുമത്തിയാണ്  യാത്രക്കാരനെ പോലീസ് അറസ്റ്റ്  ചെയ്തത്.  ഇയാളെ  ജൂണ്‍ 27ന് കോടതിയില്‍ ഹാജരാക്കും.
 

Latest News