Sorry, you need to enable JavaScript to visit this website.

തിരുവനന്തപുരത്ത് ഹോട്ടലില്‍ പോലീസുകാരന്‍ തൂങ്ങി  മരിച്ച നിലയില്‍; മേലുദ്യോഗസ്ഥരുടെ പീഡനമെന്ന് കുടുംബം

തിരുവനന്തപുരം- തമ്പാനൂരില്‍ സിവില്‍ പോലീസ് ഓഫീസറെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. തമ്പാനൂരിലെ സ്വകാര്യ ഹോട്ടലിലാണ് തൂങ്ങിയ നിലയില്‍ മൃതദേഹം കണ്ടെത്തിയത്. നെയ്യാറ്റിന്‍കര സ്‌റ്റേഷനിലെ എസ്‌ജെ സജിയാണ് മരിച്ചത്. മേലുദ്യോഗസ്ഥരുടെ പീഡനമാണ് ആത്മഹത്യയ്ക്കു കാരണമെന്ന് സജിയുടെ കുടുംബം ആരോപിച്ചു. ഇന്നു പുലര്‍ച്ചെ ഹോട്ടല്‍ മുറിയില്‍ തൂങ്ങിമരിച്ച നിലയില്‍ ഹോട്ടല്‍ ജീവനക്കാരാണ് സജിയുടെ മൃതദേഹം കണ്ടെത്തിയത്. ഇന്നലെ ഉച്ചയോടെയാണ് സജി ഹോട്ടലില്‍ മുറിയെടുത്തതെന്നാണ് വിവരം. രണ്ട് ദിവസമായി സജിയെ കാണാനില്ലായിരുന്നു. ഇക്കാര്യം വ്യക്തമാക്കി സജിയുടെ കുടുംബം പോലീസില്‍ പരാതിയും നല്‍കിയിരുന്നു. തുടര്‍ന്ന് പോലീസ് കേസെടുത്ത് അന്വേഷണം നടത്തിവരുന്നതിനിടെയാണ് ഹോട്ടല്‍ മുറിയില്‍ സജിയെ മരിച്ച നിലയില്‍ കണ്ടെത്തിയത്.നെയ്യാറ്റിന്‍കര സ്‌റ്റേഷനിലെ സിഐ ഉള്‍പ്പെടെയുള്ള മേലുദ്യോഗസ്ഥരുടെ പീഡനം നിമിത്തമാണ് സജി ആത്മഹത്യ ചെയ്തതെന്നാണ് കുടുംബം ആരോപിക്കുന്നത്. ഇക്കാര്യത്തില്‍ കൂടുതല്‍ കാര്യങ്ങള്‍ വെളിപ്പെടുത്താനുണ്ട്. സജിയുടെ മരണവുമായി ബന്ധപ്പെട്ട് അന്വേഷണം വേണമെന്നും കുടുംബാംഗങ്ങള്‍ ആവശ്യപ്പെട്ടു.
 

Latest News