ന്യൂദല്‍ഹി- ഇന്ത്യയില്‍ 24 മണിക്കൂറിനിടെ 3545 പേര്‍ക്കു കൂടി കോവിഡ് സ്ഥിരീകരിച്ചു. 19,688 ആണ് ആക്ടീവ് കേസുകളെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു.
കഴിഞ്ഞ ദിവസം സ്ഥിരീകരിച്ചത് 3275 കേസുകളായിരുന്നു. കോവിഡ് മരണസംഖ്യ 5,24,002 ആയി ഉയര്‍ന്നതായും മന്ത്രാലയം നല്‍കിയ ഏറ്റവും പുതിയ കണക്കുകള്‍ വ്യക്തമാക്കുന്നു.