Sorry, you need to enable JavaScript to visit this website.

ഹിറ്റ്‌ലര്‍ക്ക് ജുതരക്തം; റഷ്യന്‍ പ്രസിഡന്റ് പുടിന്‍ മാപ്പ് പറഞ്ഞതായി ഇസ്രായേല്‍

മോസ്‌കോ-അഡോള്‍ഫ് ഹിറ്റ്‌ലറില്‍ ജൂതരക്തമാണെന്ന വിദേശമന്ത്രിയുടെ പരാമര്‍ശത്തില്‍ റഷ്യന്‍ പ്രസിഡന്റ് വഌദിമിര്‍ പുടിന്‍ മാപ്പ് പറഞ്ഞതായി ഇസ്രായേല്‍ പ്രധാനമന്ത്രി നഫ്താലി ബെന്നെറ്റ്.
റഷ്യന്‍ വിദേശമന്ത്രി സെര്‍ജീ ലാവ്‌റോവാണ് വിവാദ പരാമര്‍ശം നടത്തിയിരുന്നത്. ഉക്രൈന്‍ പ്രസിഡന്റ് വോളോഡിമര്‍ സെലെന്‍സ്‌കി ജൂതനാണെങ്കിലും ഉക്രൈന്‍ നാസിയാണെന്ന വാദം ന്യായീകരിക്കാനാണ് ഹിറ്റ്‌ലറിലും ജൂതരക്തമുണ്ടെന്ന് അദ്ദേഹം പറഞ്ഞിരുന്നത്. ഇത് ഇസ്രായേലില്‍ വ്യാപക പ്രതിഷേധം ഉയര്‍ത്തിയിരുന്നു.
പുടിന്‍ നടത്തിയ ഫോണ്‍കോളില്‍ ഉക്രേനിയന്‍ തുറമുഖ നഗരമായ മരിയുപോളില്‍ ഉപരോധിച്ച അസോവ്സ്റ്റല്‍ സ്റ്റീല്‍ ഫാക്ടറിയില്‍നിന്ന് ഐക്യരാഷ്ട്രസഭയും റെഡ് ക്രോസും കൈകാര്യം ചെയ്യുന്ന മാനുഷിക ഇടനാഴിയിലൂടെ റഷ്യ സിവിലിയന്മാരെ കടന്നുപോകാന്‍ അനുവദിക്കുമെന്നും പറഞ്ഞു.
സിവിലയന്മാരെ രക്ഷപ്പെടുത്തുന്നതിന് മാനുഷിക ഇടനാഴി അനുവദിക്കണമെന്ന് ഉക്രേനിയന്‍ പ്രസിഡന്റ് വോളോഡിമര്‍ സെലെന്‍സ്‌കിയുമായി സംഭാഷണത്തിന് ശേഷം ഇസ്രായേല്‍ പ്രധാനമന്ത്രി ആവശ്യപ്പെട്ടിരുന്നു.

 

Latest News