അലീഗഢ്- മുസ്ലിം വിരുദ്ധ വിദ്വേഷ പ്രസംഗങ്ങള്‍ നടത്തിയ സംഭവത്തില്‍ സനാതന്‍ ധര്‍മ്മ സഭയുടെ സംഘാടകര്‍ക്ക് അലീഗഢ് ജില്ലാ ഭരണകൂടം കാരണം കാണിക്കല്‍ നോട്ടീസയച്ചു.
മെയ് രണ്ടിന് അലീഗഢിലെ രാംലീല മൈതാനത്താണ് സന്‍സദിലാണ് വിദ്വേഷ പ്രസംഗങ്ങള്‍ നടത്തിയത്.
പങ്കെടുത്തവരില്‍ നേരത്തെ വിദ്വേഷ പ്രസംഗങ്ങളുടെ പേരില്‍ കുറ്റം ചുമത്തപ്പെട്ട ദാസ്‌നാ ദേവി ക്ഷേത്രത്തിലെ പൂജാരി യതി നരസിംഹാനന്ദും കാളീചരണ്‍ മഹാരാജും ഉള്‍പ്പെടുന്നു.
അന്നദാനത്തിനും പൂജാരിമാരുടെ സംഗമത്തിനുമാണ് അനുമതി നല്‍കിയിരുന്നതെന്നും ആയുധങ്ങള്‍ കൊണ്ടുപോകുന്നത് നിരോധിച്ചിട്ടും പരിപാടിയില്‍ വാളുകള്‍ വീശിയതായി ശ്രദ്ധയില്‍പ്പെട്ടുവെന്നും നോട്ടീസില്‍ പറയുന്നു. മതന്യൂനപക്ഷവുമായി ബന്ധപ്പെട്ട് വികാരം ഇളക്കിവിടുന്ന തരത്തില്‍ പരാമര്‍ശങ്ങള്‍ നടത്തിയതായും റിപ്പോര്‍ട്ടുകളുണ്ട്.
പാക്കിസ്ഥാനെതിരെ ഒരു യുദ്ധമുണ്ടായാല്‍ മുസ്ലിംകള്‍ ആരെ പിന്തുണയ്ക്കുമെന്ന് നിങ്ങള്‍ക്കറിയാമോ? ഇത് മനസിലാക്കാന്‍ നിങ്ങള്‍ക്ക് കഴിയുന്നില്ലെങ്കില്‍, നിങ്ങളുടെ സഹോദരി, മകള്‍, അമ്മ, ഭാര്യ എന്നിവരെക്കുറിച്ച് ചിന്തിക്കുക. നൂറുകണക്കിനു മുസ്ലിംകള്‍ അവര്‍ക്കുമേല്‍ കയറിയാല്‍ നിങ്ങള്‍ക്ക് എങ്ങനെ അനുഭവപ്പെടും- സന്‍സദില്‍ സംസാരിച്ച കാളീചരണ്‍ മഹരാജ് മുസ്ലിംകള്‍ക്കെതിരെ വിദ്വേഷം ഉണര്‍ത്തിക്കൊണ്ട് പറഞ്ഞു, '
നോട്ടീസിന് മറുപടി നല്‍കിയില്ലെങ്കില്‍ സംഘാടകര്‍ക്കെതിരെ നടപടിയെടുക്കുമെന്ന് ജില്ലാ ഭരണകൂടം പറഞ്ഞു. 2029ഓടെ ഇന്ത്യയില്‍ മുസ്ലീം പ്രധാനമന്ത്രിയും സംസ്ഥാനങ്ങളില്‍ മുസ്ലീം മുഖ്യമന്ത്രിമാരുമുണ്ടാകാനും സാധ്യതയുണ്ടെന്നാണ് സഭയെ അഭിസംബോധന ചെയ്ത നരസിംഹാനന്ദ് പറഞ്ഞത്.






