തിരുവനന്തപുരം- വിദ്വേഷ പ്രസംഗം നടത്തിയ സംഭവത്തില്‍ മുന്‍ എം.എല്‍.എ പി.സി ജോര്‍ജിന്റെ ജാമ്യം റദ്ദാക്കണമെന്ന് സര്‍ക്കാര്‍ തിരുവനന്തപുരം രണ്ടാം ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ്സ് മജിസ്‌ട്രേറ്റ് കോടതിയില്‍ ഹരജി ഫയല്‍ ചെയ്തു.
ഹരജിയില്‍ കോടതി ഈ മാസം 11-ന് ഇരു ഭാഗത്തിന്റെയും വാദം കേള്‍ക്കും. പ്രസംഗം ആവര്‍ത്തിക്കരുതെന്ന ജാമ്യ വ്യവസ്ഥ പി.സി ജോര്‍ജ് ലംഘിച്ചതിനാല്‍ ഇക്കഴിഞ്ഞ ഒന്നിന് അനുവദിച്ച ജാമ്യം റദ്ദാക്കി പ്രതിക്കെതിരെ അറസ്റ്റ് വാറണ്ട് പുറപ്പെടുവിക്കണമെന്നാണ് സര്‍ക്കാര്‍ ആവശ്യം.
ജാമ്യം നേടി കോടതിക്ക് പുറത്തിറങ്ങിയ പി.സി ജോര്‍ജ് പ്രസംഗത്തില്‍ ഉറച്ചു നില്‍ക്കുന്നുവെന്ന് വ്യക്തമാക്കിയിരുന്നു. ഇത് ജാമ്യവ്യവസ്ഥയുടെ ലംഘനമാണെന്ന് കാണിച്ചാണ് സര്‍ക്കാര്‍ ഹരജി നല്‍കിയിരിക്കുന്നത്