കോട്ടയം - വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ച കേസില്‍ യുവാവ് അറസ്റ്റില്‍.കടപ്പാട്ടൂര്‍ കത്രീഡല്‍ പള്ളിക്കു സമീപം വാടകയ്ക്ക് താമസിച്ചിരുന്ന അയര്‍ക്കുന്നം പഞ്ചായത്തില്‍ തെക്കേ മഠത്തില്‍ വീട്ടില്‍ രാജന്‍ മകന്‍ സോനു രാജന്‍ ആണു പിടിയിലായത്്. 2020 മുതല്‍ പ്രതിയും പരാതിക്കാരിയും ദമ്പതികളെപ്പോലെ കടപ്പാട്ടൂരില്‍ വീടെടുത്ത് താമസിച്ചുവരികയായിരുന്നു.
ഇതിനിടെ പലപ്പോഴായി പരാതികാരിയുടെ കൈയില്‍ നിന്നും മൂന്നു പവന്‍ സ്വര്‍ണാഭരണങ്ങളും അഞ്ച് ലക്ഷത്തിലധികം രൂപയും കൈക്കലാക്കി. വീടു വിട്ടുപോയ ഇയാള്‍ മറ്റൊരു വിവാഹം കഴിച്ചു. ഇതോടെ യുവതി പരാതിയുമായി പാലാ പോലീസിനെ സമീപിക്കുകയായിരുന്നു.