പൊറോട്ട പൊതിഞ്ഞ കടലാസില്‍ പാമ്പിന്‍ തൊലി, ഹോട്ടല്‍ അടപ്പിച്ചു

തിരുവനന്തപുരം-നെടുമങ്ങാട്ടുനിന്ന് ഭക്ഷണം പൊതിഞ്ഞുവാങ്ങിയ പേപ്പറില്‍ പാമ്പിന്റെ തൊലിയുടെ അവശിഷ്ടം കണ്ടെന്ന പാരാതിയെതുടര്‍ന്ന് ഭക്ഷ്യസുരക്ഷാഉദ്യോഗസ്ഥരെത്തി ഹോട്ടലടപ്പിച്ചു.
പൂവത്തൂര്‍ സ്വദേശിയായ വീട്ടമ്മ തന്റെ പത്താംക്ലാസ്സ് വിദ്യാര്‍ത്ഥിയായ മകള്‍ക്കായി ഹോട്ടലില്‍നിന്ന് പൊറോട്ട പൊതിഞ്ഞുവാങ്ങിയതിലാണ് പാമ്പിന്റെ തൊലിയുടെ അവശിഷ്ടംകണ്ടെത്തിയത്. തുടര്‍ന്ന് വീട്ടുകാര്‍ പോലീസില്‍പരാതി നല്‍കി. പോലീസിന്റെ നിര്‍ദ്ദേശത്തെതുടര്‍ന്ന് വീട്ടുകാര്‍ ഭക്ഷ്യസുരക്ഷാഉദ്യോഗസ്ഥരെ സമീപിക്കുകയായിരുന്നു. ഹോട്ടലിലെത്തി പരിശോധനനടത്തിയ ഉദ്യോഗസ്ഥര്‍ ഹോട്ടല്‍ അടയ്ക്കാന്‍ നിര്‍ദ്ദേശിച്ചു. ശുചീകരണ പ്രവര്‍ത്തനങ്ങള്‍ നടത്തിയശേഷം മാത്രം ഹോട്ടല്‍ തുറക്കാന്‍ അനുമതി നല്‍കിയിട്ടുണ്ട്.

 

Latest News