കോവിഡ് തരംഗം അവസാനിച്ചാലുടന്‍ സി.എ.എ നടപ്പാക്കും-അമിത് ഷാ

സിലിഗുരി- കോവിഡ് മഹാമാരി അവസാനിച്ചയുടന്‍ പൗരത്വ ഭേദഗതി നിയമം (സിഎഎ) കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ.  പശ്ചിമ ബംഗാളിലെ സിലിഗുരിയില്‍ പൊതുസമ്മേളനത്തെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം.
സി.എ.എയെക്കുറിച്ച് തൃണമൂല്‍ കോണ്‍ഗ്രസ് കിംവദന്തികള്‍ പ്രചരിപ്പിക്കുകയാണ്.  ഇത് നടപ്പാക്കില്ലെന്നാണ് പ്രചരിപ്പിക്കുന്നത്. എന്നാല്‍ കോവിഡ് തരംഗം അവസാനിക്കുന്ന നിമിഷം സി.എ.എ നടപ്പാക്കുമെന്ന് വ്യക്തമാക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു. നുഴഞ്ഞുകയറ്റമാണ് മമത ദീദി ആഗ്രഹിക്കുന്നതെന്നും സിഎഎ യാഥാര്‍ത്ഥ്യമാകുക തന്നെ ചെയ്യുമെന്നും അമിത് ഷാ പറഞ്ഞു.

 

Latest News