രാമനാട്ടുകരയില്‍ മൂന്ന് മാസം പ്രായമുള്ള  കുഞ്ഞിനെ  ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തി 

ഫറോക്ക്- രാമനാട്ടുകരയില്‍ മൂന്ന് മാസം പ്രായമുള്ള കുഞ്ഞിനെ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തി. നീലിത്തോട് പാലത്തിന് സമീപത്തെ നടവഴിയിലാണ് കുഞ്ഞിനെ കണ്ടെത്തിയത്. പുതപ്പില്‍ പൊതിഞ്ഞ നിലയിലായിരുന്നു കണ്ടെത്തിയത്. കുഞ്ഞിന്റെ കരച്ചില്‍ കേട്ട് എത്തിയ നാട്ടുകാര്‍ അധികൃതരെ വിവരം അറിയിക്കുകയായിരുന്നു. നിലവില്‍ കുഞ്ഞിനെ ശിശുസംരക്ഷണ കേന്ദ്രത്തിലേക്ക് മാറ്റി. സംഭവത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചു.
 

Latest News