ഒരു വര്‍ഷമായി പെണ്‍കുട്ടിക്ക് പീഡനം, ഒളിവില്‍ പോയ ബന്ധുവിനെ തിരയുന്നു

കണ്ണൂര്‍- പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ഒരു വര്‍ഷമായി ഭീഷണിപ്പെടുത്തി ലൈംഗീക പീഡനത്തിനിരയാക്കിയ സംഭവത്തില്‍ ബന്ധുവായ യുവാവിനെതിരെ കേസെടുത്തു. മയ്യില്‍ പോലീസ് സ്‌റ്റേഷന്‍ പരിധിയിലെ 11 കാരിയാണ് പീഡനത്തിനിരയായത്. കുട്ടിയുടെ ബന്ധുവിനെ വിവാഹം കഴിച്ച് താമസിക്കുന്ന 34 കാരനെതിരെയാണ് പോക്‌സോ കേസ്.
പെണ്‍കുട്ടിയുടെ പെരുമാറ്റത്തില്‍ സംശയം തോന്നിയ ബന്ധുക്കള്‍ വിവരങ്ങള്‍ ചോദിച്ചറിഞ്ഞപ്പോഴാണ് ഒരു വര്‍ഷമായി പെണ്‍കുട്ടിയെ യുവാവ് ലൈംഗീക അതിക്രമത്തിനിരയാക്കിയ വിവരം പുറത്തറിഞ്ഞത്. തുടര്‍ന്ന് ചൈല്‍ഡ് ലൈനില്‍ വിവരമറിയിക്കുകയായിരുന്നു.
ചൈല്‍ഡ് ലൈന്‍ അധികൃതര്‍ വിവരം നല്‍കിയതിന്റെ അടിസ്ഥാനത്തില്‍ പോലീസ് പെണ്‍കുട്ടിയുടെ മൊഴി രേഖപ്പെടുത്തുകയും പോക്‌സോ നിയമപ്രകാരം കേസെടുക്കുകയുമായിരുന്നു. കേസെടുത്ത വിവരമറിഞ്ഞ് ഒളിവില്‍ പോയ യുവാവിനായി തെരച്ചില്‍ ഊര്‍ജ്ജിതമാക്കി.  

 

Latest News