ന്യൂദൽഹി- പ്രധാനമന്ത്രിയെ പരിഹസിച്ച് കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി. രാജ്യത്തിന്റെ കാവൽക്കാരൻ ദുർബലനാണെന്നും അതുകൊണ്ടാണ് ചോർച്ച സംഭവിക്കുന്നതെന്നും രാഹുൽ ഗാന്ധി ട്വീറ്റ് ചെയ്തു. ഡാറ്റ, ആധാർ, തെരഞ്ഞെടുപ്പ് തിയതി, എസ്.എസ്.ഇ, സി.ബി.എസ്.ഇ പരീക്ഷാ പേപ്പർ എന്നിവ ചോരുന്നത് കാവൽക്കാരൻ ദുർബലനായത് കൊണ്ടാണെന്നും രാഹുൽ ട്വീറ്റ് ചെയ്തു. ഇനി ഒരു വർഷം കൂടി എന്ന ഹാഷ് ടാഗിനൊപ്പമാണ് പ്രധാനമന്ത്രിയെ പരിഹസിച്ചും വിമർശിച്ചും രാഹുൽ ഗാന്ധി രംഗത്തെത്തിയത്.






