Sorry, you need to enable JavaScript to visit this website.

മുഖ്യമന്ത്രിസ്ഥാനത്തുനിന്ന് ബസവരാജ് ബൊമ്മെയെ നീക്കില്ലെന്ന് യെദ്യുരപ്പ

ബംഗളൂരു- കര്‍ണാടക മുഖ്യമന്ത്രിസ്ഥാനത്തുനിന്ന് ബസവരാജ് ബൊമ്മെയെ നീക്കില്ലെന്ന് മുന്‍ മുഖ്യമന്ത്രി ബി.എസ്. യെദ്യുരപ്പ. ബൊമ്മെയുടെ രാഷ്ട്രീയ ഗുരുവാണ് യെദ്യുരപ്പ.
സംസ്ഥാന മന്ത്രിസഭയില്‍ ചില മാറ്റങ്ങള്‍ താന്‍ പ്രതീക്ഷിക്കുന്നു, എന്നാല്‍ മുഖ്യമന്ത്രി മാറില്ല. ഇതുസംബന്ധിച്ച വാര്‍ത്തകള്‍ അടിസ്ഥാനരഹിതമാണ്- യെദ്യുരപ്പ പറഞ്ഞു.
അമിത് ഷായുടെ കര്‍ണാടക സന്ദര്‍ശനത്തിനിടെ മുഖ്യമന്ത്രിയെ മാറ്റാന്‍ സാധ്യതയുണ്ടെന്ന് വാര്‍ത്തകളുണ്ടായിരുന്നു.

 

Latest News