പൊടിക്കാറ്റ് ശക്തമാകുമെന്ന് മുന്നറിയിപ്പ്

റിയാദ്- സൗദി അറേബ്യയിലെ വിവിധ പ്രവിശ്യകളിൽ അടുത്ത രണ്ട് ദിവസങ്ങളിൽ ശക്തമായ പൊടിക്കാറ്റിനു സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ വിഭാഗം അറിയിച്ചു. ജാഗ്രത പുലർത്തണമെന്ന് അറിയിപ്പിൽ പറയുന്നു.  ഇന്നലെ ഉച്ച മുതൽ വിവിധ സ്ഥലങ്ങളിൽ പൊടിക്കാറ്റടിച്ചിരുന്നു. മക്ക പ്രവിശ്യയിൽ ഇന്ന് രാവിലെ ആറു മുതൽ രാത്രി 10 വരെ പൊടിക്കാറ്റുണ്ടാകും. മദീന, തബൂക്ക്, ഹായിൽ, അൽ ജൗഫ്, വടക്കൻ അതിർത്തി പ്രദേശങ്ങളിലും പൊടക്കാറ്റിനു സാധ്യതയുണ്ട്. റിയാദിൽ ദവാദ്മി, അഫീഫ് എന്നിവടങ്ങളിൽ ശക്തമയ പൊടിക്കാറ്റിനു സാധ്യതയുണ്ടെന്നും കാലവസ്ഥാ നിരീക്ഷണ വിഭാഗം അറിയിച്ചു. 

Latest News