പത്തനംതിട്ട- യുവാവ് കുപ്പി കൊണ്ടും കത്തി കൊണ്ടും കുത്തിപരിക്കേല്‍പിച്ച വയോധിക മരിച്ചു. കുന്നന്താനം കീഴടിയില്‍ പുന്നശ്ശേരി മോഹനന്റെ ഭാര്യ വിജയമ്മ (62) ആണ് മരിച്ചത്. ചൊവ്വാഴ്ച രാവിലെ ഏഴരയോടെ ആയിരുന്നു സംഭവം. ക്തം വാര്‍ന്ന് അബോധാവസ്ഥയിലായ വിജയമ്മയെ തിരുവല്ലയിലെ സ്വകാര്യ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
വിജയമ്മയുടെ വീട്ടില്‍ കയറി ആക്രമണം നടത്തിയ അയ്യപ്പന്‍ എന്ന പ്രദീപനെ കീഴ് വായ്പൂര്‍ പോലീസ് കസ്റ്റഡിയില്‍ എടുത്തു.
പ്രതി മാനസിക അസ്വാസ്ഥ്യം പ്രകടിപ്പിച്ചിരുന്നതായും ലഹരി പദാര്‍ഥങ്ങള്‍ ഉപയോഗിച്ചിരുന്നതായും പ്രദേശവാസികള്‍ പറഞ്ഞു. വീട്ടമ്മയെ ആക്രമിക്കുന്നതിന് മുന്‍പും ശേഷവുമായി മറ്റു ചിലരേക്കൂടി ഇയാള്‍ ആക്രമിച്ചതായി പോലീസ് പറഞ്ഞു. പോലീസും നാട്ടുകാരും ചേര്‍ന്നാണ് ഇയാളെ പിടികൂടിയത്.







