രാജസ്ഥാനില്‍ ഈദിനു മുമ്പ് കല്ലേറും കണ്ണീര്‍ വാതകവും

ജോധ്പൂര്‍- രാജസ്ഥാനിലെ ജോധ്പൂരില്‍  ജലോരി ഗേറ്റ് പ്രദേശത്ത് വര്‍ഗീയ സംഘര്‍ഷം. ചൊവ്വാഴ്ച പുലര്‍ച്ചെ ഉണ്ടായ കല്ലേറില്‍ നാല് പോലീസുകാര്‍ക്ക് പരിക്കേറ്റു.
മുഖ്യമന്ത്രി അശോക് ഗെലോട്ടിന്റെ ജന്മനാട്ടില്‍ ഈദിന് മണിക്കൂറുകള്‍ക്ക് മുമ്പ് സ്ഥിതിഗതികള്‍ നിയന്ത്രിക്കാന്‍ പോലീസ് കണ്ണീര്‍ വാതക ഷെല്ലുകള്‍ പ്രയോഗിച്ചു. സമാധാനം നിലനിര്‍ത്താന്‍ മുഖ്യമന്ത്രി ജനങ്ങളോട് അഭ്യര്‍ത്ഥിച്ച

ഈദിനോട് അനുബന്ധിച്ച് കൊടി കെട്ടുന്നതുമായി  ബന്ധപ്പെട്ടാണ് ഇരുവിഭാഗം പരസ്പരം ഏറ്റുമുട്ടിയതെന്ന് പോലീസ് പറഞ്ഞു.
കല്ലേറില്‍ നാല് പോലീസുകാര്‍ക്ക് പരിക്കേറ്റു. സ്ഥിതിഗതികള്‍ നിയന്ത്രിക്കാന്‍ പ്രദേശത്ത് കനത്ത പോലീസ് സേനയെ വിന്യസിച്ചിട്ടുണ്ട്- പോലീസ് കണ്‍ട്രോള്‍ റൂം വൃത്തങ്ങള്‍ പറഞ്ഞു.
സംഭവത്തെ ദൗര്‍ഭാഗ്യകരമാണെന്നും സാഹോദര്യം കാത്തുസൂക്ഷിക്കണമെന്നും മുഖ്യമന്ത്രി ജനങ്ങളോട് ആവശ്യപ്പെട്ടു.

ജോധ്പൂര്‍ മാര്‍വാറിലെ സ്‌നേഹത്തിന്റെയും സാഹോദര്യത്തിന്റെയും പാരമ്പര്യത്തെ മാനിക്കുന്നതോടൊപ്പം, സമാധാനം നിലനിര്‍ത്താനും ക്രമസമാധാനം പുനഃസ്ഥാപിക്കുന്നതില്‍ സഹകരിക്കാനും എല്ലാവരോടും അഭ്യര്‍ഥിക്കുന്നുവെന്ന് അദ്ദേഹം ട്വീറ്റ് ചെയ്തു.  
സമാധാനവും ക്രമസമാധാനവും നിലനിര്‍ത്താന്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ടെന്നും ഗെലോട്ട് പറഞ്ഞു.

 

Latest News