Sorry, you need to enable JavaScript to visit this website.

നീറ്റ് പരീക്ഷക്ക് അപേക്ഷിക്കാനുള്ള തീയതി നീട്ടി

ന്യൂദല്‍ഹി- നാഷണല്‍ ടെസ്റ്റിംഗ് ഏജന്‍സി മെഡിക്കല്‍ പ്രവേശന പരീക്ഷയായ നീറ്റ് 2022ന്  അപേക്ഷിക്കുന്നതിനുള്ള സമയപരിധി നീട്ടി. മെയ് 6ന് ആയിരുന്നു പരീക്ഷക്ക് അപേക്ഷിക്കുന്നതിനുള്ള അവസാന തീയതി. ഏറ്റവും പുതിയ അറിയിപ്പ് പ്രകാരം അപേക്ഷകര്‍ക്ക് മെയ് 15ന് രാത്രി 11:50 വരെ അപേക്ഷിക്കാവുന്നതാണ്.

അപേക്ഷിക്കാനുള്ള സമയപരിധി നീട്ടിയതിനാല്‍, പരീക്ഷ  മാറ്റിവെയ്ക്കണമെന്ന് ആവശ്യപ്പെടുന്ന വിദ്യാര്‍ത്ഥികള്‍ തങ്ങള്‍ക്ക് പഠിക്കാന്‍ കൂടുതല്‍ സമയം ലഭിക്കുമെന്ന പ്രതീക്ഷയിലാണ്. പരീക്ഷാ തീയതി സംബന്ധിച്ച് എന്‍ടിഎ ഇതുവരെ ഒരു പ്രഖ്യാപനവും നടത്തിയിട്ടില്ലെങ്കിലും, പരീക്ഷയ്ക്ക് തയാറെടുക്കാന്‍ തങ്ങള്‍ക്ക് മതിയായ സമയമില്ലെന്നും വിദ്യാര്‍ത്ഥികള്‍ പറയുന്നുണ്ട്. നീറ്റ് ഓഗസ്റ്റില്‍ നടത്തണമെന്നാണ് മെഡിക്കല്‍ വിദ്യാര്‍ത്ഥികളുടെ ആവശ്യം.

നിലവിലുള്ള ഷെഡ്യൂള്‍ അനുസരിച്ച് മെഡിക്കല്‍ പ്രവേശന പരീക്ഷ ജൂലൈ 17ന് നടക്കും. പരീക്ഷയില്‍ 200 മള്‍ട്ടിപ്പിള്‍ ചോയ്‌സ് ചോദ്യങ്ങള്‍ അടങ്ങിയിരിക്കും. ഓരോന്നിനും നാല് ഓപ്ഷനുകള്‍ ഉണ്ട്. ഫിസിക്സ്, കെമിസ്ട്രി, ബയോളജി (ബോട്ടണി & സുവോളജി) എന്നിങ്ങനെ മൂന്ന് വിഭാഗങ്ങളായാണ് പരീക്ഷയെ തരംതിരിച്ചിരിക്കുന്നത്. ഓരോ വിഷയത്തിനും 50 ചോദ്യങ്ങള്‍ ഉണ്ടായിരിക്കും. അവ രണ്ട് വിഭാഗങ്ങളായി (എയും ബിയും) തിരിച്ചിരിക്കുന്നു. 200 മിനിറ്റ് (3 മണിക്കൂര്‍ 20 മിനിറ്റ്) ആയിരിക്കും പരീക്ഷയുടെ ദൈര്‍ഘ്യം. ഉച്ചയ്ക്ക് 2 മുതല്‍ 05.20 വരെയാണ് പരീക്ഷ നടക്കുക. പുതുക്കിയ മാര്‍ക്കിംഗ് പദ്ധതി അനുസരിച്ച്, തെറ്റായ ഉത്തരത്തിന് രണ്ട് സെഷനുകളിലും ഒരു മാര്‍ക്ക് കുറയ്ക്കും.

 

Latest News