ഒന്‍പത് വയസുകാരന്‍ കുളത്തില്‍ വീണ് മരിച്ചു

തിരുവനന്തപുരം- ഒന്‍പത് വയസുകാരന്‍ കുളത്തില്‍ വീണ് മരിച്ചു. മുഹമ്മദ് ഷായുടെ മകന്‍ മുഹമ്മദ് ഫര്‍ഹാന്‍ (9) ആണ് മരിച്ചത്. തിരുവനന്തപുരം പോത്തന്‍കോടിന് അടുത്ത് കൊയ്ത്തൂര്‍കോണം ഖബറഡി നഗറിലാണ് സംഭവം.

കൂട്ടുകാരുമായി കളിക്കുന്നതിനിടെയായിരുന്നു അപകടം. കാല്‍ വഴുതി കുളത്തില്‍ വീണതാണെന്നാണ് പ്രാഥമിക വിവരം.

 

Latest News