കോട്ടയം- വിദ്വേഷ പ്രസംഗത്തിനു പിന്നാലെ പെരുന്നാള്‍ ദിനത്തില്‍ കോട്ടയത്ത്് പി.സി ജോര്‍ജിനു സ്വീകരണം നല്‍കുന്നതായി സോഷ്യല്‍ മീഡിയയില്‍ പോസ്റ്റര്‍ പ്രചാരണം. ക്രൈസ്തവ സംഘടനകളുടേതെന്ന പേരിലാണ് പോസ്റ്റര്‍. എന്നാല്‍ പ്രബല സംഘടനകള്‍ ആരും തന്നെ സ്വീകരണത്തിനില്ലെന്നാണ് സൂചനകള്‍.
അതേ സമയം വിദ്വേഷ പ്രസംഗത്തില്‍ നിലപാട് വ്യക്തമാക്കാന്‍ നാളെ
താഴത്തങ്ങാടി ഇമാം ഇലവുപാലം ഷംസുദ്ദീന്‍ മന്നാനി താഴത്തങ്ങാടി ജുമുഅ മസ്ജിദില്‍ നടക്കുന്ന ഈദ് പ്രഭാഷണത്തിന് ശേഷം മാധ്യമങ്ങളെ കാണുന്നുണ്ട്്്്.
നിരന്തരമായി സ്ത്രീവിരു, മുസ്ലിം വിരുദ്ധ പരാമര്‍ശങ്ങള്‍ നടത്തുന്ന പി സി ജോര്‍ജിനെ ബഹിഷ്‌കരിക്കാന്‍ കേരളത്തിലെ മാധ്യമ സമൂഹവു നിയമത്തിനു വിധേയമാക്കാന്‍ സര്‍ക്കാര്‍ നിയമ സംവിധാനങ്ങളും ജനകീയമായി പ്രതിരോധിക്കാന്‍ മതേതര ജനാധിപത്യ വിശ്വാസികളും രംഗത്ത് വരണമെന്ന്് താഴത്തങ്ങാടി ഇമാം ഇലവുപാലം ഷംസുദ്ദീന്‍ മന്നാനി ആവശ്യപ്പെട്ടു.
പി സി ജോര്‍ജിന് ജാമ്യം ലഭിക്കാന്‍ ഇടയായ സാഹചര്യം തന്നെ പോലീസിലെ സംഘപരിവാര്‍ അനുകൂല വിഭാഗങ്ങളുടെ ക്രമീകരണങ്ങള്‍ കാരണമായിട്ടുണ്ട് എന്നാണ് പൊതു സമൂഹത്തിലെ വലിയൊരു വിഭാഗം കരുതുന്നത്. സംഘപരിവാറിലെ രാഷ്ട്രീയ ലാഭങ്ങള്‍ക്കായി കേരളത്തിലെ സാമൂഹിക അന്തരീക്ഷത്തെ അപകടകരമായ അവസ്ഥയിലേക്കാണ് തള്ളിവിടുന്നതെന്ന് അദ്ദേഹം പറഞ്ഞു.