വളവില്‍ അമിത വേഗം: പോസ്റ്റില്‍ തലയിടിച്ച് ബൈക്ക് യാത്രക്കാരന്‍ മരിച്ചു

പുനലൂര്‍- മലയോര ഹൈവേയില്‍ പുനലൂരിനടുത്ത് ചുടുകട്ട ജംഗ്ഷനില്‍ ബൈക്ക് മറിഞ്ഞ് യുവാവ് മരിച്ചു. തിരുവനന്തപുരം തട്ടത്തുമല നെടുമ്പറ സജീവ് മന്‍സിലില്‍ സജീവാണ് മരിച്ചത്. പുനലൂരില്‍നിന്ന് തിരുവനന്തപുരത്തേക്കു പോകുമ്പോഴായിരുന്നു അപകടം.

അമിതവേഗത്തിലെത്തിയ ബൈക്ക് വളവില്‍ നിയന്ത്രണം വിട്ട് മറിയുകയായിരുന്നു. ബൈക്കില്‍നിന്ന് തെറിച്ചുവീണ സജീവിന്റെ തല സമീപത്തെ വൈദ്യുതി തൂണില്‍ ഇടിച്ചാണ് മരണം സംഭവിച്ചത്. മൃതദേഹം പിന്നീട് പുനലൂര്‍ താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി.

 

Latest News