കോഴിക്കോട്- മുസ്‌ലിം സമുദായത്തിനെതിരെ വര്‍ഗീയ വിദ്വേഷം നടത്തിയ പി.സി.ജോര്‍ജിന്റെ ജാമ്യം റദ്ദാക്കാന്‍ സര്‍ക്കാര്‍ അപ്പീല്‍ പോകണമെന്ന് പോപ്പുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ സംസ്ഥാന പ്രസിഡന്റ് സി.പി. മുഹമ്മദ് ബഷീര്‍ ആവശ്യപ്പെട്ടു. മതസ്പര്‍ധ വളര്‍ത്തുന്ന പരാമര്‍ശം നടത്തിയ ജോര്‍ജിനെ അറസ്റ്റ് ചെയ്ത് ഉടനടി ജാമ്യം നല്‍കിയ നടപടി പ്രതിഷേധാര്‍ഹമാണ്. ജാമ്യം ലഭിച്ച് പുറത്തുവന്നിട്ടും വര്‍ഗീയ പരാമര്‍ശം പിന്‍വലിക്കാന്‍ അദ്ദേഹം തയ്യാറായിട്ടില്ല. പകരം സര്‍ക്കാരിനെയും നിയമ സംവിധാനങ്ങളെയും പരിഹസിക്കുകയാണ് ചെയ്തത്.
മതവൈരം വളര്‍ത്തിയെന്ന് ബോധ്യപ്പെട്ടിട്ടും പി.സി.ജോര്‍ജിന്റെ ജാമ്യഹരജിയെ സര്‍ക്കാര്‍ അഭിഭാഷകന്‍ എതിര്‍ക്കാതിരുന്നത് സംശയാസ്പദമാണ്. ഇത്തരം സമീപനങ്ങളിലൂടെ വിദ്വേഷ പ്രചരണം നടത്തുന്ന ആളുകളെ രക്ഷപ്പെടുത്താനുള്ള അവസരം ഒരുക്കുകയാണ് സര്‍ക്കാര്‍ ചെയ്യുന്നത്. തെരുവില്‍ പ്രതിഷേധിക്കുകയും കരിങ്കൊടി നാടകം കളിക്കുകയും ചെയ്യുന്ന ഇടതു യുവജന സംഘടനകള്‍ ആര്‍ജവമുണ്ടെങ്കില്‍ വര്‍ഗീയ വാദിയായ പി.സി. ജോര്‍ജിനെ തുറങ്കിലടയ്ക്കാന്‍ സര്‍ക്കാരില്‍ സമ്മര്‍ദ്ദം ചെലുത്തണം.
മുമ്പ് സാമൂഹിക മാധ്യങ്ങള്‍ വഴി ആര്‍.എസ്.എസിനെ വിമര്‍ശിച്ചതിന്റെ പേരില്‍ 153 (എ) വകുപ്പ് പ്രകാരം ഏകപക്ഷീയമായി മുസ്്‌ലിം വേട്ടയാണ് പിണറായി സര്‍ക്കാര്‍ നടത്തിയത്. ഫേസ്ബുക്ക് പോസ്റ്റിന്റെ പേരില്‍ നിരവധി യുവാക്കളെ ജയിലിലടച്ചു. മറുപക്ഷത്ത് നിരന്തരം മുസ്്‌ലിം വിരുദ്ധ വര്‍ഗീയത പ്രചരിപ്പിക്കുന്ന സംഘപരിവാര്‍ ഭീകരര്‍ക്കെതിരെയും പി.സി ജോര്‍ജിന് എതിരെയും നിരന്തരം പരാതികള്‍ ലഭിച്ചിട്ടും സര്‍ക്കാര്‍ കുറ്റകരമായ മൗനം തുടരുകയാണ്.
ഇത്തരം വര്‍ഗീയവാദികളെ നിയമത്തിന് മുന്നില്‍ കൊണ്ടുവരികയും തുറങ്കിലടയ്ക്കുകയും വേണം. ന്യൂനപക്ഷ സംരക്ഷകരെന്ന് അടിക്കടി മേനി നടിക്കുന്ന സര്‍ക്കാര്‍ അല്‍പമെങ്കിലും ആത്മാര്‍ഥതയുണ്ടെങ്കില്‍ അതിനാവശ്യമായ നിയമപരമായ നീക്കം നടത്തുകയാണ് വേണ്ടത്.
തിരുവനന്തപുരത്ത് ഹിന്ദുമഹാ സമ്മേളനം എന്ന പേരില്‍ നടന്ന മുസ്ലിം വിരുദ്ധ വര്‍ഗീയ സമ്മേളനം ഗാന്ധിഘാതകരും രാജ്യദ്രോഹികളുമായ ഹിന്ദുത്വ ഭീകരര്‍
മുസ്‌ലിം സമുദായ ഉത്മൂലനം ലക്ഷ്യമാക്കി രാജ്യ വ്യാപകമായി നടത്തുന്ന
വര്‍ഗീയ, വംശീയ സമ്മേളനങ്ങളുടെ തുടര്‍ച്ചയാണ്. സമ്മേളനത്തില്‍
മുസ്്‌ലിം സമുദായത്തെ അധിക്ഷേപിക്കുന്നതും വര്‍ഗ്ഗീയത നിറഞ്ഞതുമായ നുണപ്രചാരണങ്ങളാണ് നടത്തിയത്.
സമുദായങ്ങള്‍ക്കിടയില്‍ ബോധപൂര്‍വ്വം വര്‍ഗീയ ചേരിതിരിവ് സൃഷ്ടിക്കാനുള്ള വര്‍ഗീയ സമ്മേളനങ്ങള്‍ സര്‍ക്കാരിന്റെ അനുമതിയോടെയാണ് നടത്തുന്നത്. കേരളത്തില്‍ മുസ്‌ലിം വംശഹത്യ നടത്തുന്നതിന് വേണ്ടിയുള്ള മണ്ണൊരുങ്ങുകയാണ്. കേരളത്തില്‍ കാലങ്ങളായി വിവിധ മതസംഘടനകളും അവരുടെ അനുബന്ധ സംഘടനകളും സമ്മേളനങ്ങള്‍ നടത്താറുണ്ട്. നാളിതുവരെ മറ്റൊരു സമുദായത്തിനെതിരെ വംശീയ വിദ്വേഷത്തോടുകൂടി പ്രചാരണം നടത്തുന്ന രീതി ഉണ്ടായിട്ടില്ല. വിവിധ മതസമൂഹങ്ങള്‍ക്കിടയില്‍ വിള്ളലുണ്ടാക്കാന്‍ ശ്രമിച്ചതിനും നാട്ടില്‍ കലാപം സൃഷ്ടിക്കാന്‍ ശ്രമിച്ചതിനും അനന്തപുരി ഹിന്ദുമഹാ സമ്മേളന സംഘാടകര്‍ക്കെതിരെ കേസെടുക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.