ബിസിനസ് ടൂറിലാണെന്ന് വിജയ് ബാബു, 19 ന് മടങ്ങിയെത്തും

കൊച്ചി- ബിസിനസ് ടൂറിലാണെന്നും മെയ് 19 ന് മടങ്ങിയെത്തുമെന്നും ബലാത്സംഗക്കേസില്‍ പ്രതിയായ നടനും നിര്‍മാതാവുമായ വിജയ് ബാബു. പോലീസ് നോട്ടീസിന് നല്‍കിയ മറുപടിയിലാണ് അദ്ദേഹം സാവകാശം തേടിയത്. ഇ-മെയില്‍ വഴിയായിരുന്നു മറുപടി.

ഇപ്പോള്‍ എവിടെയാണുള്ളത് എന്ന് വ്യക്തമാക്കാതെയാണ് വിജയ് ബാബു മെയില്‍ ചെയ്തത്. അതേസമയം നടന് സാവകാശം നല്‍കാനാവില്ല എന്നാണ് പോലീസ് നിലപാട്. അടിയന്തരമായി അന്വേഷണോദ്യോഗസ്ഥന് മുന്നില്‍ ഹാജരാകാനാണ് പോലീസ് ആവശ്യപ്പെട്ടിരിക്കുന്നത്. വിജയ് ബാബുവിന് നല്‍കിയ മറുപടിയിലാണ് പോലീസ് ഇക്കാര്യം ആവശ്യപ്പെട്ടിരിക്കുന്നത്.

ഇക്കഴിഞ്ഞ 24-നാണ് ബലാത്സംഗക്കേസില്‍ ആരോപണവിധേയനായ വിജയ് ബാബു ബെംഗളൂരു വിമാനത്താവളം വഴി ദുബായിലേക്ക് പോയത്. രണ്ടുപേരാണ് താരത്തിനെതിരെ പരാതിയുമായി രംഗത്തുവന്നത്.
ഇതില്‍ ആദ്യത്തെയാളുടെ പേര് വിജയ് ബാബു ഫെയ്‌സ്ബുക്ക് ലൈവില്‍ വന്ന് വെളിപ്പെടുത്തിയതിന്റെ വിവാദം ഇനിയും അവസാനിച്ചിട്ടില്ല. തന്നെ ചുംബിക്കാന്‍ ശ്രമിച്ചു എന്നാണ് രണ്ടാമത്തെയാള്‍ പറഞ്ഞത്.

 

Latest News