വാക്‌സീന്‍ സ്വീകരിക്കാന്‍ ആരേയും  നിര്‍ബന്ധിക്കാനാവില്ല- സുപ്രീംകോടതി 

ന്യൂദല്‍ഹി- വാക്‌സിന്‍ എടുക്കാന്‍ ആരെയും നിര്‍ബന്ധിക്കാനാവില്ലെന്ന് സുപ്രീം കോടതി. അതേസമയം തന്നെ രാജ്യത്തെ നിലവിലെ വാക്‌സിന്‍ നയം യുക്തി രഹിതമാണെന്ന് പറയാനാവില്ലെന്നും കോടതി അഭിപ്രായപ്പെട്ടു. 'ശരീര സമഗ്രത ആര്‍ട്ടിക്കിള്‍ 21 പ്രകാരം ജീവിക്കാനുള്ള മൗലികാവകാശത്തിന്റെ ഭാഗമാണ്' എന്നതിനാല്‍ വാക്‌സിനേഷന്‍ എടുക്കാന്‍ ഒരു വ്യക്തിയെയും നിര്‍ബന്ധിക്കാനാവില്ലെന്നായിരുന്നു സര്‍ക്കാരിന്റെ നിലവിലെ നയത്തെക്കുറിച്ചുള്ള വാദത്തിനിടെ സുപ്രീം കോടതി വ്യക്തമാക്കിയത്.  ഇതിനകം പുറപ്പെടുവിച്ച എല്ലാ വാക്‌സിന്‍ ഉത്തരവുകളും അവലോകനം ചെയ്യാന്‍ സ്വകാര്യ സ്ഥാപനങ്ങള്‍ ഉള്‍പ്പെടെ എല്ലാ അധികാരികളോടും വിദ്യാഭ്യാസ സ്ഥാപനങ്ങളോടും സുപ്രീം കോടതി നിര്‍ദ്ദേശിച്ചിട്ടുണ്ട്. നിലവിലെ നിര്‍ദേശം കോടതിക്ക് മുമ്പാകെ വന്ന ഹര്‍ജിയില്‍ മാത്രമായി പരിമിതപ്പെടുത്തുന്നത് ആയതിനാല്‍ പകര്‍ച്ചവ്യാധിയുടെ വ്യാപനം നിയന്ത്രിക്കുന്നതിന് ഭാവിയില്‍ സര്‍ക്കാര്‍ എന്തെങ്കിലും നടപടിയെടുക്കുന്നത് തടഞ്ഞിട്ടില്ല.


 

Latest News