Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

പുതിയ രാഷ്ട്രീയ പാര്‍ട്ടിയുമായി പ്രശാന്ത് കിഷോര്‍

ന്യൂദല്‍ഹി- കോണ്‍ഗ്രസ് പ്രവേശം നിരാകരിച്ചതിന് പിന്നാലെ പുതിയ രാഷ്ട്രീയ നീക്കവുമായി തെരഞ്ഞെടുപ്പ് തന്ത്രജ്ഞന്‍ പ്രശാന്ത് കിഷോര്‍. പുനരുജ്ജീവനത്തിനായി കോണ്‍ഗ്രസിനെ സമീപിച്ച പ്രശാന്ത് കിഷോര്‍ പാര്‍ട്ടിയിലേക്കുള്ള സോണിയ ഗാന്ധിയുടെ ക്ഷണം കഴിഞ്ഞ ആഴ്ച നിരാകരിച്ചിരുന്നു. ഇതിന് പിന്നാലെയാണ് അദ്ദേഹത്തിന്റെ പുതിയ രാഷ്ട്രീയ നീക്കം. ബിഹാറില്‍ നിന്ന് തുടങ്ങുന്നുവെന്നാണ് പ്രശാന്ത് കിഷോര്‍ പുതിയ രാഷ്ട്രീയ രാഷ്ട്രീയ പാര്‍ട്ടിയെന്ന് കരുതുന്ന ജന്‍ സുരാജിന്റെ പ്രഖ്യാനം നടത്തികൊണ്ട് ട്വിറ്ററിലൂടെ അറിയിച്ചിരിക്കുന്നത്.
ജനാധിപത്യത്തില്‍ അര്‍ഥവത്തായ പങ്കാളിയാകാനും ജനപക്ഷ നയം രൂപപ്പെടുത്താനുമുള്ള എന്റെ അന്വേഷണം 10 വര്‍ഷത്തെ 'റോളര്‍കോസ്റ്റര്‍' യാത്രയിലേക്ക് നയിച്ചു.  യഥാര്‍ത്ഥ മാസ്‌റ്റേഴ്‌സിലേക്ക് പോകാനുള്ള സമയമായി. ജനങ്ങളുടെ സദ്ഭരണത്തിലേക്കുള്ള പാതയും പ്രശ്‌നങ്ങളും നന്നായി മനസ്സിലാക്കാനുള്ള തുടക്കം ബിഹാറില്‍ നിന്നായിരിക്കും- പ്രശാന്ത് കിഷോര്‍ ട്വീറ്റ് ചെയ്തു.
'ജന്‍സുരാജ്' എന്നത് പുതിയ രാഷ്ട്രീയ പാര്‍ട്ടിയാണോ മറ്റേതെങ്കിലും തരത്തിലുള്ള രാഷ്ട്രീയ നീക്കമാണോ എന്നതില്‍ വ്യക്തയില്ല. പുതിയ സംഘടനയുടെ ഭാവി തീരുമാനങ്ങള്‍ അദ്ദേഹം വ്യക്തമാക്കിയിട്ടില്ല.ബിഹാറിലെ ചില നേതാക്കളും അദ്ദേഹത്തിനൊപ്പം ചേരുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ബിഹാറില്‍ നേരത്തെ അദ്ദേഹം നിതീഷ് കുമാറിനൊപ്പം പ്രവര്‍ത്തിച്ച് ജെഡിയു നേതൃത്വത്തില്‍ എത്തിയിരുന്നു. എന്നാല്‍ ഇത് അധികകാലം നീണ്ടുനിന്നില്ല.
 

Latest News