കൊല്ലം-പി.സി ജോര്‍ജിന് ഹിന്ദു ഐക്യവേദിയുടെ പൂര്‍ണ പിന്തുണയുണ്ടെന്ന് കെ.പി ശശികല കൊട്ടാരക്കരയില്‍ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.
ചില സത്യങ്ങള്‍ പറഞ്ഞതിനാണ് പി.സി ജോര്‍ജിനെ അറസ്റ്റ് ചെയ്തത്. സമൂഹത്തിന്റെ ആശങ്കകള്‍ പങ്കുവെക്കുകയെന്നത് നേതാക്കളുടെ ഉത്തരവാദിത്തമാണ്. ആശങ്കകള്‍ ചര്‍ച്ച ചെയ്യുന്നതിന് വേണ്ടിയാണ് കാര്യങ്ങള്‍ പറയുന്നത്. വാര്‍ത്തകള്‍ ജോര്‍ജിന്റെ അറസ്റ്റിലേക്ക് ചുരുക്കി ആരോപണങ്ങള്‍ തേച്ചുമാച്ച് കളയാനാണ് സര്‍ക്കാര്‍ നീക്കമെന്നും കെ.പി ശശികല ആരോപിച്ചു.
ഹിന്ദു മഹാ സമ്മേളനവേദിയില്‍ നടത്തിയ വിദ്വേഷ പ്രസംഗത്തിന്റെ പേരില്‍ ഇന്നലെ രാവിലെയാണ് പി.സി ജോര്‍ജിനെ കസ്റ്റഡിയില്‍ എടുത്തത്. പോലീസ് വാഹനത്തില്‍ കയറാന്‍ വിസമ്മതിച്ച പി.സി ജോര്‍ജ് സ്വന്തം വാഹനത്തിലാണ് തിരുവനന്തപുരത്ത്് എത്തിയത്.