അയാള്‍ ആരെയാണ് അധിക്ഷേപിക്കാത്തത്, പി.സി. ജോര്‍ജിനെ വിമര്‍ശിച്ച് വെള്ളാപ്പള്ളി

ആലപ്പുഴ- പി.സി ജോര്‍ജിന്റെ  അഭിപ്രായങ്ങള്‍ക്ക് വില കല്‍പ്പിക്കേണ്ടതില്ലെന്നും ഇത്തരം പരാമര്‍ശം മുമ്പും നടത്തിയിട്ടുണ്ടെന്നും എസ് എന്‍ ഡി പി യോഗം ജനറല്‍. അയാള്‍ ആരെയാണ് അധിക്ഷേപിക്കാത്തതെന്നും തനിക്കെതിരെയും സമുദായത്തിനെതിരെയും പറഞ്ഞിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. ബി.ജെ.പി പി.സി ജോര്‍ജിനെ പിന്തുണച്ചത് രാഷ്ട്രീയത്തിന്റെ ഭാഗമായിരിക്കുമെന്നും വെള്ളാപ്പള്ളി അഭിപ്രായപ്പെട്ടു.

അനന്തപുരി ഹിന്ദു മഹാസമ്മേളനത്തില്‍ വിദ്വേഷ പ്രസംഗം നടത്തിയ കേസില്‍ അറസ്റ്റിലായ പി.സി ജോര്‍ജിന് ജാമ്യം അനുവദിച്ചിരുന്നു. ഉപാധികളോടെയാണ് തിരുവനന്തപുരം ജുഡീഷ്യല്‍ ഫസ്റ്റ്ക്ലാസ് മജിസ്ട്രേറ്റ് കോടതി ജാമ്യം അനുവദിച്ചത്. വിദ്വേഷ പ്രസംഗം നടത്തരുത്, സാക്ഷിയെ സ്വാധീനിക്കരുത്, അന്വേഷണ ഉദ്യോഗസ്ഥരുമായി സഹകരിക്കണം തുടങ്ങിയ ഉപാധികളോടെയാണ് ജാമ്യം.

ഇന്ന് പുലര്‍ച്ചെ കോട്ടയം ഈരാറ്റുപേട്ടയിലെ വീട്ടില്‍നിന്ന് തിരുവനന്തപുരം ഫോര്‍ട്ട് പൊലീസാണ് പി.സി ജോര്‍ജിനെ കസ്റ്റഡിയിലെടുത്തിരുന്നത്. പി.സി ജോര്‍ജുമായി തിരുവനന്തപുരത്തേക്ക് പോയ പോലീസ് സംഘം അദ്ദേഹത്തെ നന്ദാവനം എ.ആര്‍ ക്യാംപിലെത്തിച്ചു. ഇതിനുശേഷമാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. ഐ പി സി 153എ, 295 എ വകുപ്പ് പ്രകാരമാണ് അറസ്റ്റ്. തിരുവനന്തപുരം ഫോര്‍ട്ട് പൊലീസാണ് വിദ്വേഷ പ്രസംഗക്കേസില്‍ ഇന്നലെ കേസ് രജിസ്റ്റര്‍ ചെയ്തത്. ഡി.ജി.പി അനില്‍കാന്തിന്റെ നിര്‍ദേശപ്രകാരമായിരുന്നു നടപടി. പി സി ജോര്‍ജിനെതിരെ നടപടി ആവശ്യപ്പെട്ട് യൂത്ത് ലീഗ് ഡി.ജി.പിക്ക് പരാതി നല്‍കിയിരുന്നു.

 

Latest News