സുധാകരന്റെ പരാമര്‍ശത്തെ വിമര്‍ശിച്ച യൂത്ത് കോണ്‍ഗ്രസ് നേതാവിന് സസ്പന്‍ഷന്‍

വടകര- കെ.പി.സി.സി പ്രസിഡന്റ് കെ.സുധാകരന്റെ പരാമര്‍ശത്തെ വിമര്‍ശിച്ച യൂത്ത് കോണ്‍ഗ്രസ് നേതാവിനെ സസ്പന്റ് ചെയ്തു. യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന ജനറല്‍ സെക്രട്ടറിയും ജില്ലാ പഞ്ചായത്ത് അംഗവുമായ വി.പി ദുല്‍ഖിഫിലിനെയാണ് സസ്പന്റ് ചെയ്തത്. സുധാകരനെ മോശമാക്കുന്ന തരത്തില്‍ സമൂഹ മാധ്യമങ്ങളില്‍ പ്രതികരിച്ചതിനാണ് നടപടിയെന്ന് ഡി.സി.സി പ്രസിഡന്റ് കെ.പ്രവീണ്‍കുമാര്‍ അറിയിച്ചു.
ഡി.വൈ.എഫ്.ഐയുടെ പൊതിച്ചോര്‍ വിതരണത്തെ മാതൃകയാക്കാമെന്ന സുധാകരന്റെ പരാമര്‍ശത്തിനൈതിരെയാണ് ദുല്‍ഖിഫില്‍ പോസ്റ്റിട്ടത്. കൊന്നു തള്ളിയവരുടെ അന്നം വിളമ്പല്‍ അക്രമങ്ങളുടെ മറ പിടിക്കാനുള്ള പ്രചാരണ തന്ത്രം തന്നെയെന്നാണ് ദുല്‍ഖിഫില്‍ പറയുന്നത്. ഈ ഡി. വൈ.എഫ്.ഐയില്‍ നിന്ന് യൂത്ത് കോണ്‍ഗ്രസും കോണ്‍ഗ്രസും എന്താണ് പഠിക്കേണ്ടതെന്നും അദ്ദേഹം ചോദിക്കുന്നു.

 

Latest News