റിയാദ് - ഇരുപത്തിനാലു മണിക്കൂറിനിടെ സൗദിയില്‍ 99 പേര്‍ക്ക് കോവിഡ്ബാധ സ്ഥിരീകരിക്കുകയും 113 പേര്‍ രോഗമുക്തരാവുകയും ഒരു കൊറോണ രോഗി മരിക്കുകയും ചെയ്തു. ഗുരുതരാവസ്ഥയില്‍ 47 പേര്‍ ചികിത്സയിലാണ്. ജിദ്ദ-31, റിയാദ്-17, മദീന-16, മക്ക-16, ദമാം-5, തായിഫ്-3, ജിസാന്‍-2 എന്നിങ്ങനെയും ബുറൈദ, അബഹ, ഹുഫൂഫ്, യാമ്പു, മഹായില്‍, സ്വബ്‌യ, അല്‍ഖുറ, അല്‍ഖര്‍ജ്, വാദിദവാസിര്‍ എന്നിവിടങ്ങളില്‍ ഓരോരുത്തര്‍ക്കും ഇരുപത്തിനാലു മണിക്കൂറിനിടെ കൊറോണ വൈറസ്ബാധ സ്ഥിരീകരിച്ചതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു. കോവിഡ് സംശയിച്ച് കഴിഞ്ഞ ദിവസം 9,690 പേര്‍ക്ക് പരിശോധനകള്‍ നടത്തി. 6,43,19,520 ഡോസ് വാക്‌സിന്‍ വിതരണം ചെയ്തതായും ആരോഗ്യ മന്ത്രാലയം അറിയിച്ചു.