തിരുവനന്തപുരം- വിദ്വേഷ പ്രസംഗം നടത്തിയ സംഭവത്തില്‍ അറസ്റ്റിലായ പി.സി ജോര്‍ജിന് ജാമ്യം ലഭിച്ചു. കനത്ത പോലീസ് സന്നാഹത്തില്‍ നേരത്തെ വഞ്ചിയൂര്‍ കോടതിയില്‍ മജിസ്‌ട്രേറ്റിന് മുന്നിലെത്തിച്ചു. മജിസ്ട്രേറ്റ് കോംപ്‌ളക്‌സില്‍ ജസ്റ്റിസ് ആശാ കോശിയുടെ മുന്നിലാണ് ജോര്‍ജിനെ ഹാജരാക്കിയത്. സാക്ഷികളെ സ്വാധീനിക്കരുതെന്നും വിവാദമായ കാര്യങ്ങളില്‍ ഇടപെടരുതെന്നും കോടതി ആവശ്യപ്പെട്ടെന്ന് ജാമ്യം ലഭിച്ച ശേഷം പി.സി ജോര്‍ജ് പ്രതികരിച്ചു. 153 എ, 295 എ വകുപ്പുകള്‍ പ്രകാരം ജാമ്യമില്ലാ വകുപ്പ് അനുസരിച്ച് സ്വമേധയാ കേസെടുത്ത പോലീസ് 14 ദിവസത്തേക്ക് ജോര്‍ജിനെ റിമാന്‍ഡില്‍ ആവശ്യപ്പെട്ടു. കനത്ത കാവലില്‍ പോലീസ് വാഹനത്തിലാണ് ജോര്‍ജിനെ കോടതിയിലേക്ക് എത്തിച്ചത്.






