പി.സി ജോര്‍ജിനെ കാണാന്‍ കേന്ദ്ര മന്ത്രി മുരളിയെ പോലീസ് അനുവദിച്ചില്ല 

തിരുവനന്തപുരം- വിദ്വേഷപ്രസംഗത്തിന്റെ പേരില്‍ കസ്റ്റഡിയിലെടുത്ത് തിരുവനന്തപുരം നന്ദാവനം എആര്‍ ക്യാമ്പില്‍ എത്തിച്ച പി സി ജോര്‍ജിനെ കാണാന്‍ എത്തിയ കേന്ദ്രമന്ത്രി വി മുരളീധരനെ പോലീസ് തടഞ്ഞു. നിലവിലെ സാഹചര്യത്തില്‍ ക്യാമ്പിലെത്തി ജോര്‍ജിനെ കാണാന്‍ അനുവാദം നല്‍കാന്‍ കഴിയില്ലെന്നാണ് പോലീസ് മുരളീധരനെ അറിയിച്ചത്. തുടര്‍ന്നു മാധ്യമപ്രവര്‍ത്തകരെ കണ്ട കേന്ദ്രമന്ത്രി സംസഥാന സര്‍ക്കാരിനും സിപിഎമ്മിനും എതിരേ രൂക്ഷമായ ഭാഷയില്‍ പ്രതികരിച്ചു. രാജ്യദ്രോഹ മുദ്രാവാക്യം വിളിക്കാന്‍ സ്വാതന്ത്ര്യം വേണമെന്ന് അവകാശപ്പെടുന്ന സിപിഎമ്മാണ് ഇപ്പോള്‍ ഒരു പ്രസംഗത്തിന്റെ പേരില്‍ പിസിയെ ഉടനടി അറസ്റ്റ് ചെയ്തിരിക്കുന്നതെന്നു അദ്ദേഹം പ്രതികിരിച്ചു. എന്നാല്‍, പിസിയുടെ പ്രസംഗം ശരിയോ തെറ്റൊ എന്ന് പ്രതികരിക്കാന്‍ അദ്ദേഹം തയ്യാറായില്ല
 

Latest News