Sorry, you need to enable JavaScript to visit this website.

തിരുവനന്തപുരത്ത് ബൈക്കിടിച്ച് വയോധിക നടുറോട്ടില്‍ കിടന്നത് ആളുകള്‍ നോക്കി നിന്നു  video 

തിരുവനന്തപുരം- ബൈക്കിടിച്ച് തെറിപ്പിച്ച 65-കാരി നടുറോട്ടില്‍ ചോരയില്‍ കുളിച്ച് കിടക്കുന്നത് കണ്ടിട്ട് ആരം തിരിഞ്ഞു നോക്കിയില്ല. നിരവധി വാഹനങ്ങളും ആളുകളും ഇതുവഴി കടന്നു പോയെങ്കിലും ഏറെ നേരം ആരും സഹായിക്കാന്‍ മുതിര്‍ന്നില്ല. പരിക്കേറ്റ വയോധിക റോഡില്‍ കിടക്കുന്ന സിസിടിവി ദൃശ്യം പുറത്തു വന്നതോടെയാണ് ആള്‍ക്കൂട്ടത്തിന്റെ ഉദാസീനത ഒരിക്കല്‍ കൂടി വ്യക്തമായത്. കുറെ സമയത്തിനു ശേഷം ആളുകള്‍ സ്ത്രീക്കു ചുറ്റും കൂടിയെങ്കിലും നോക്കി നില്‍ക്കുക മാത്രമാണ് ചെയ്തത്.

ഒടുവില്‍ ഒരു യുവാവ് മുന്നോട്ടു സഹായിക്കാന്‍ മുന്നോട്ടു വരികയായിരുന്നു. ഇതിനിടെ ഇതുവഴി കടന്നു പോകുകയായിരുന്നു പോലീസ് വാഹനം നിര്‍ത്തുകയും പരിക്കേറ്റ വയോധികയെ പോലീസ് തൊട്ടടുത്ത ആശുപത്രിയിലെത്തിക്കുകയും ചെയ്തു. അപകട വിവരം അറിഞ്ഞ് എത്തിയതായിരുന്നില്ലെന്നും ആള്‍ക്കുട്ടം കണ്ട് വാഹനം നിര്‍ത്തിയപ്പോഴാണ് പരിക്കേറ്റ വയോധികയെ കണ്ടെത്. ഉടന്‍ ആശുപത്രിയിലെത്തിച്ചെന്നും അവിടെ നിന്നും പിന്നീട് അവരെ  മെഡിക്കല്‍ കൊളെജിലേക്കു മാറ്റിയെന്നും പോലീസ് പറഞ്ഞു. ഇന്നലെയാണ് അപകടം സംഭവിച്ചത്. വയോധികയെ ഇടിച്ചു തെറിപ്പിച്ച യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. രണ്ടു പേരെ പിന്നിലിരുത്തിയായിരുന്നു അപകടമുണ്ടാക്കിയ യുവാവ് ബൈക്കോടിച്ചിരുന്നതെന്നും പോലീസ് പറഞ്ഞു.

 

Latest News