Sorry, you need to enable JavaScript to visit this website.

ഡി.വൈ.എഫ്.ഐ സംസ്ഥാന കമ്മിറ്റിയില്‍ ആദ്യമായി ട്രാന്‍സ്‌ജെന്‍ഡര്‍ അംഗം

പത്തനംതിട്ട- ട്രാന്‍സ്വുമണ്‍ ലയ മരിയ ജെയ്സണ്‍ ഡി.വൈ.എഫ്.ഐ സംസ്ഥാന കമ്മിറ്റിയിലേക്ക്. ഡി.വൈ.എഫ്.ഐ സംസ്ഥാന കമ്മിറ്റിയിലേക്ക് തിരഞ്ഞെടുക്കപ്പെടുന്ന ആദ്യ ട്രാന്‍സ്ജെന്‍ഡര്‍ കൂടിയാണ് അവര്‍. ഡി.വൈ.എഫ്.ഐ കോട്ടയം കമ്മിറ്റിയിലെത്തി മാസങ്ങള്‍ പിന്നിടുമ്പോഴാണ് സംസ്ഥാന കമ്മിറ്റിയിലേക്ക് ലയ തിരഞ്ഞെടുക്കപ്പെട്ടത്.

ചങ്ങനാശേരി ഇത്തിക്കാനം സ്വദേശിയായ ലയ 2019 ലാണ് ഡി.വൈ.എഫ്.ഐയുടെ പ്രാഥമിക അംഗത്വം നേടിയത്. ചങ്ങനാശേരി എസ്.ബി. കോളേജില്‍നിന്ന് ധനതത്വശാസ്ത്രത്തില്‍ ബിരുദം നേടിയ ലയ ഇപ്പോള്‍ തിരുവനന്തപുരം സോഷ്യല്‍ വെല്‍ഫെയര്‍ ബോര്‍ഡില്‍ കംപ്യൂട്ടര്‍ അസിസ്റ്റന്റായി ജോലി ചെയ്യുന്നു. 2016 ല്‍ താനൊരു ട്രാന്‍സ്വുമണാണെന്ന് വെളിപ്പെടുത്തിയ ശേഷമാണ് ലയ രാഷ്ട്രീയപ്രവര്‍ത്തനരംഗത്തേക്ക് പ്രവേശിച്ചത്.

സമൂഹത്തില്‍ നിന്ന് മാറ്റി നിര്‍ത്തപ്പെട്ടിരുന്ന തന്നെപ്പോലെയുള്ളവര്‍ക്ക് മുഖവും ജീവിതവും നല്‍കിയത് ഡി.വൈ.എഫ്.ഐ ആണെന്ന് ലയ നേരത്തെ പ്രതികരിച്ചിരുന്നു. സംഘടനയുടെ ഭാഗമായ ശേഷം സമൂഹത്തിനും ബന്ധുക്കള്‍ക്കും തന്നോടുള്ള സമീപനത്തില്‍ മാറ്റം വന്നിട്ടുണ്ടെന്നും ലയ പറഞ്ഞു.

ഡി.വൈ.എഫ്.ഐയുടെ പുതിയ കമ്മിറ്റിയില്‍ 25 സംസ്ഥാന സെക്രട്ടേറിയറ്റ് അംഗങ്ങളും 90 അംഗ സംസ്ഥാനകമ്മിറ്റി അംഗങ്ങളുമാണുള്ളത്. ചിന്താ ജെറോം, കെ.യു. ജെനീഷ് കുമാര്‍ എന്നിവര്‍ സംസ്ഥാനകമ്മിറ്റിയില്‍ നിന്ന് ഒഴിവായി.

 

Latest News