കര്‍ണാടകയില്‍ സ്ത്രീക്കും ജോലിക്കാരനും പശു സംരക്ഷകരുടെ മര്‍ദനം

മംഗളൂരു- കര്‍ണാടകയില്‍ സ്ത്രീയേയും അവരുടെ ജോലിക്കാരനേയും പശുസംരക്ഷണ സംഘം ആക്രമിച്ചു. മംഗളൂരുവിനു സമീപം ഉപ്പിനങ്ങാടി ടൗണിലാണ് 48 കാരിയായ സ്ത്രീയെയും അവരുടെ ജോലിക്കാരനേയും  ആക്രമിച്ചത്.
സ്ത്രീ സംഭവം വിവരിക്കുന്ന വീഡിയോ ട്വിറ്ററില്‍ പ്രത്യക്ഷപ്പെട്ടു. തന്റെ ജോലിക്കാരന്‍ പശുവിനെ മേയ്ച്ച് വീട്ടിലേക്ക് മടങ്ങുമ്പോഴാണ് ഒരു സംഘം തടഞ്ഞുനിര്‍ത്തി മര്‍ദിച്ചത്.  പശുവിനെ കശാപ്പുചെയ്യാന്‍ ശ്രമിച്ചുവെന്നാരോപിച്ചാണ് മര്‍ദിച്ചത്.
സംഭവമറിഞ്ഞ ജോലിക്കാരനെ രക്ഷിക്കാന്‍ ഓടിയെത്തിയ തന്നേയും മര്‍ദിച്ചതായി സ്ത്രീ പറയുന്നു. തന്റെ സാരി വലിച്ചുകീറുകയും മംഗല്യസൂത്രം തട്ടിയെടുക്കുകയും ചെയ്തതായി യുവതി പറഞ്ഞു.

ഇവരെ നെല്യാണ്ടിയിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കയാണ്.
സ്ത്രീയുടെ മൊഴി രേഖപ്പെടുത്തിയതായും സംഭവം അന്വേഷിക്കുകയാണെന്നും ഉപ്പിനങ്ങാടി പോലീസ് അറിയിച്ചു. ആകമിച്ചുവെന്ന് പറയുന്നവര്‍ ഹിന്ദുത്വസംഘടനയില്‍ പെട്ടവരാണെന്ന് ഉറപ്പില്ലെന്നും പോലീസ് പറഞ്ഞു.

 

 

Latest News