സൗദിയില്‍ വാഹനം മറിഞ്ഞ് ആലപ്പുഴ സ്വദേശി മരിച്ചു

ഖമീസ് മുശൈത്ത്- സൗദിയിലുണ്ടായ  അപകടത്തില്‍ ആലപ്പുഴ സ്വദേശി മരിച്ചു. പ്രവാസം അവസാനിപ്പിച്ച് നാട്ടിലേക്ക് മടങ്ങാനിരുന്ന  ആലപ്പുഴ ക്ഷണപുരം മുണ്ടക്കോട്ട വടക്കേതില്‍ കുമാരന്‍ മകന്‍ രജിത്ത് എന്ന രാജീവ് (41) ആണ് മരിച്ചത്.

രജിത്ത് ഓടിച്ചിരുന്ന ട്രൈലര്‍ അല്‍ഫറൈനില്‍ വെച്ച് മറിയുകയായിരുന്നു. ഭാര്യ: സന്ധ്യ, മകള്‍: ലോട്ടസ്. മൃതദേഹം അഹദറുഫൈദ ഹോസ്പിറ്റല്‍ മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.

നടപടിക്രമങ്ങള്‍ പൂര്‍ത്തീകരിക്കുവാന്‍ അസീര്‍ പ്രവാസി സംഘം ലഹദ് ഏരിയാ റിലീഫ് കണ്‍വീനര്‍ മണികണ്ഠന്റെ നേതൃത്വത്തില്‍ ശ്രമങ്ങള്‍ ആംരഭിച്ചു.

 

Latest News