പാലക്കാട്- ഹീനമായ വര്‍ഗീയത പൊതുവേദികളില്‍ പ്രചരിപ്പിക്കുന്ന പി.സി. ജോര്‍ജിനെതിരെ കേസെടുക്കാന്‍ കേരളാ പോലീസിന് എന്താണ് തടസ്സമെന്ന് കോണ്‍ഗ്രസ് നേതാവ് വി.ടി.ബല്‍റാം.
നിയമാനുസരണം കേസെടുക്കാന്‍ കേരളാ പോലീസിന് എന്താണ് തടസ്സം എന്നു മനസ്സിലാവുന്നില്ലെന്ന് അദ്ദേഹം ഫേസ് ബുക്ക് പോസ്റ്റില്‍ പറഞ്ഞു.
എന്തു അടവുനയത്തിന്റെ ഭാഗമാണെങ്കിലും ശരി, ഈ നിലയില്‍ അപകടകരമായ വെറുപ്പ് വളര്‍ത്തുന്നവര്‍ക്കു മുന്‍പില്‍ ആഭ്യന്തര വകുപ്പ് ഇനിയും കയ്യും കെട്ടി നോക്കി നില്‍ക്കുകയാണെങ്കില്‍ കേരളത്തില്‍ അതിന്റെ പ്രത്യാഘാതം ഭയാനകമായിരിക്കുമെന്ന് അദ്ദേഹം പറഞ്ഞു.
സി.പി.എം സംസ്ഥാന സെക്രട്ടറിയേറ്റ് പുറത്തിറക്കിയ പ്രസ്താവനയില്‍ മുസ്ലിംകള്‍ക്കെതിരെയാണ് പി.സി. ജേര്‍ജ് പ്രസംഗിച്ചതെന്ന് ഉള്‍പ്പെടുത്താത്തതിനെതിരെ സമൂഹ മാധ്യമങ്ങളില്‍ വിമര്‍ശനം ഉയര്‍ന്നിട്ടുണ്ട്. സി.പി.എം തൂക്കമൊപ്പിക്കാന്‍ ശ്രമിക്കുന്നുവെന്നാണ് ആരോപണം.