ഇടുക്കി- ഭക്ഷണം ശ്വാസകോശത്തില്‍ കുടുങ്ങി ഒമ്പത് വയസുകാരന്‍ മരിച്ചു. പാറത്തോട് സ്വദേശി സന്തോഷ് ആണ് മരിച്ചത്. കല്ലുപാലം വിജയമാതാ സ്‌കൂളിലെ ആറാം ക്ലാസ് വിദ്യാര്‍ത്ഥിയാണ് സന്തോഷ്.
ശ്വാസതടസം സംഭവിച്ച ഉടന്‍ കുട്ടിയെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാന്‍ സാധിക്കില്ല. കുട്ടിയുടെ മൃതദേഹം തൂക്കുപാലത്തെ സ്വകാര്യ ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.