ന്യൂദല്‍ഹി- രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 3,688 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതായി കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു. മൊത്തം കേസുകളുടെ എണ്ണം 4,30,75,864 ആയി ഉയര്‍ന്നു. 50 പേര്‍ കൂടി രോഗത്തിന് കീഴടങ്ങിയതോടെ മരണസംഖ്യ 5,23,803 ആയി ഉയര്‍ന്നു.
കഴിഞ്ഞ 24 മണിക്കൂറിനിടെ 2,755 പേര്‍ കൂടി രോഗമുക്തി നേടി. ഇതോടെ രോഗമുക്തി നേടിയവരുടെ എണ്ണം 4,25,33,377 ആയി. രോഗമുക്തി നിരക്ക് 98.74 ശതമാനമാണ്. നിലവില്‍ ആക്ടീവ് കെസുകള്‍ 18,684.
ഇതുവരെ 83.74 കോടി കോവിഡ് ടെസ്റ്റുകള്‍ നടത്തി. രാജ്യവ്യാപകമായി നടക്കുന്ന വാക്‌സിനേഷന്‍ െ്രെഡവില്‍ ഇതുവരെ 188.89 കോടി ഡോസ് വാക്‌സിന്‍ വിതരണം ചെയ്തു.