ഹോംസ്‌റ്റേയില്‍  സംഘം ചേര്‍ന്നു പീഡനം,  മൂന്നു പേര്‍ കസ്റ്റഡിയില്‍

ബത്തേരി- വയനാട്ടിലെ അമ്പലവയലില്‍ സമീപകാലത്തു പ്രവര്‍ത്തനം തുടങ്ങിയ ഹോം സ്‌റ്റേയില്‍ കര്‍ണാടക സ്വദേശിനിയായ ജീവനക്കാരിയെ സംഘം ചേര്‍ന്നു പീഡിപ്പിച്ചെന്ന പരാതിയില്‍ മൂന്നു പേര്‍ പോലീസ് കസ്റ്റഡിയില്‍. ഹോംസ്‌റ്റേ പാട്ടത്തിനെടുത്തു നടത്തുന്ന ബത്തേരി, വാകേരി, പുല്‍പള്ളി സ്വദേശികളാണ് കസ്റ്റഡിയില്‍. ഹോംസ്‌റ്റേയില്‍ അതിക്രമിച്ചുകയറിയ അഞ്ചംഗ സംഘമാണ് യുവതിയെ പീഡിപ്പിച്ചെന്നാണ് പോലീസിനു ലഭിച്ച വിവരം. കഴിഞ്ഞ 20നാണ് സംഭവം. യുവതിയുടെ പരാതിയിലാണ് പോലീസ് കേസെടുത്തത്. ബത്തേരി ഡിവൈ.എസ്.പിയുടെ നേതൃത്വത്തിലാണ് അന്വേഷണം. യുവതിയെ പീഡിപ്പിച്ച സംഘത്തിനായുള്ള  അന്വേഷണം പോലീസ് ഊര്‍ജിതമാക്കി.
 

Latest News