തിരുവനന്തപുരം- പ്രമുഖ വ്യവസായി എം.എ യൂസഫലിക്കും ലുലു ഗ്രൂപ്പിനും എതിരെ വിദ്വേഷ പ്രചാരണവുമായി മുൻ എം.എൽ.എ പി.സി ജോർജ്. ഹിന്ദുക്കളുടെ പണം ലക്ഷ്യമിട്ടാണ് യൂസഫലി മാളുകൾ തുടങ്ങുന്നതെന്ന് പി.സി ജോർജ് ആരോപിച്ചു. ഹിന്ദുക്കളുടെ കാശ് മുഴുവനും വാങ്ങിച്ചെടുക്കുകയാണ് യൂസഫലി ചെയ്യുന്നത്. ഒരു കാരണവശാലും നിങ്ങളുടെ പണം ഈ സ്ഥാപനത്തിൽ മുടക്കുതെന്നും ജോർജ് ആവശ്യപ്പെട്ടു.
ഒരു മുസ്ലിം പുതുതായി തുടങ്ങിയ ജൗളിക്കടയിൽ വൻ തിരക്ക് കണ്ടുവെന്നും എന്നാൽ അതിന് അടുത്തുള്ള നായരുടെ കടയിൽ അയാൽ ഈച്ചയെ ആട്ടി ഇരിക്കുകയാണെന്നും ജോർജ് പറഞ്ഞു.
ഇവരുടെ(മുസ്ലിംകളുടെ) ഹോട്ടലുകളിൽനിന്ന് നൽകുന്ന ചായയിൽ വന്ധ്യംകരിക്കുന്നതിനുള്ള ഒരു തുള്ളി മരുന്ന് ഇടുകയാണെന്നും ജോർജ് ആരോപിച്ചു. ഇങ്ങിനെ ഇന്ത്യയെ മുസ്ലിം ഭൂരിപക്ഷ രാഷ്ട്രമാക്കാനുള്ള ആസൂത്രിത നീക്കമാണ് നടത്തുന്നതെന്നും ജോർജ് പറഞ്ഞു. ഉത്തരവാദിത്വത്തോടെയുള്ള കാര്യങ്ങളാണ് താൻ പറഞ്ഞതെന്നും ജോർജ് പറഞ്ഞു.