തൊടുപുഴ- ജോലി വാഗ്ദാനം ചെയ്ത് 17കാരിയെ പീഡനത്തിനിരയാക്കിയ കേസില്‍ ഒരാള്‍ കൂടി അറസ്റ്റില്‍. തൊടുപുഴ ബംഗ്ലാംകുന്ന് എടനാട്ട് പുരയിടത്തില്‍ വിനീഷ് വിജയനെ (39) ആണ് സി.ഐ വി.സി വിഷ്ണുകുമാറിന്റെ നേതൃത്വത്തില്‍ അറസ്റ്റു ചെയ്തത്.
പെണ്‍കുട്ടിയുടെ മാതാവടക്കം ഇതോടെ അറസ്റ്റിലായവര്‍ 12 ആയി. തന്നെ പീഡിപ്പിച്ചതായി പെണ്‍കുട്ടിയുടെ മൊഴിയില്‍ പറഞ്ഞിരിക്കുന്ന പ്രതികളെയാണ് ഇതുവരെ പോലീസ് അറസ്റ്റു ചെയ്തിരിക്കുന്നത്. സംഭവത്തില്‍ കൂടുതല്‍ പേര്‍ ഉള്‍പ്പെട്ടിട്ടുണ്ടോയെന്ന അന്വേഷണത്തിലാണ് പോലീസ്.
ചിത്രം-വിനീഷ്