വിവാഹദിവസം വധുവിനെ മുൻ കാമുകൻ വെടിവെച്ചുകൊന്നു

മഥുര- ഉത്തർപ്രദേശിലെ മുബാരിക്പുർ ഗ്രാമത്തിൽ വധുവിനെ വിവാഹദിനത്തിൽ മുൻ കാമുകൻ വെടിവെച്ചുകൊന്നു. കാജൽ എന്ന യുവതിയാണ് കൊല്ലപ്പെട്ടത്. ചടങ്ങുകൾക്ക് ശേഷ യുവതി മുറിയിലേക്ക് പോയ സമയത്ത് യുവാവ് വെടിവെച്ചുകൊല്ലുകയായിരുന്നു. മുൻ കാമുകൻ അനീഷാണ് നാടൻ തോക്ക് ഉപയോഗിച്ച് കാജലിനെ വകവരുത്തിയത്. വെടിയുതിർത്ത ശേഷം ഇയാൾ സംഭവസ്ഥലത്തുനിന്ന് രക്ഷപ്പെട്ടു. യുവതിയുടെ അച്ഛൻ ഖുബി റാം പോലീസിൽ പരാതി നൽകി. 
 

Latest News