Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

ഷര്‍ജീല്‍ ഇമാം, ഉമര്‍ ഖാലിദ് അപ്പീലുകളില്‍ ദല്‍ഹി ഹൈക്കോടതി ഒരുമിച്ച് വാദം കേള്‍ക്കും

ന്യൂദല്‍ഹി-  വടക്കുകിഴക്കന്‍ ദല്‍ഹിയില്‍ നടന്ന കലാപവുമായി ബന്ധപ്പെട്ട  ഗൂഢാലോചന കേസില്‍ ഷര്‍ജീല്‍ ഇമാം സമര്‍പ്പിച്ച ജാമ്യഹരജിയില്‍ ദല്‍ഹി ഹൈക്കോടതി സര്‍ക്കാരിന് നോട്ടീസയച്ചു.  

ജവഹര്‍ലാല്‍ നെഹ്‌റു യൂണിവേഴ്‌സിറ്റി (ജെഎന്‍യു) മുന്‍ വിദ്യാര്‍ത്ഥി നേതാവ് ഉമര്‍ ഖാലിദ് നല്‍കിയ അപ്പീലും ഷര്‍ജീല്‍ ഇമാമിന്റെ ഹരജിയോടൊപ്പം  മെയ് ആറിനു പരിഗണിക്കുമെന്ന് ഹൈക്കോടതി അറിയിച്ചു.

തെറ്റായ തീരിയിലാണ് മുഴുവന്‍ അന്വേഷണവുമെന്ന വാദം  പ്രത്യേക വിചാരണ കോടതി പരിഗണിച്ചില്ലെന്നും നേരിട്ട് ബന്ധമില്ലാത്ത അക്രമസംഭവങ്ങള്‍ക്കാണ് തനിക്കെതിരെ കുറ്റം ചുമത്തിയതെന്നും ഷര്‍ജീല്‍ ഇമാം അഭിഭാഷകന്‍ അഹമ്മദ് ഇബ്രാഹിം മുഖേന സമര്‍പ്പിച്ച അപ്പീലില്‍ പറയുന്നു. കുറ്റപത്രത്തില്‍ പറയുന്ന കാര്യങ്ങളുമായി പ്രത്യക്ഷമായോ പരോക്ഷമായോ ബന്ധമില്ല.  വടക്കുകിഴക്കന്‍ ദല്‍ഹിയില്‍ അക്രമം നടക്കുമ്പോള്‍  മറ്റ് രണ്ട് എഫ്‌ഐആറുളുടെ അടിസ്ഥാനത്തില്‍ താന്‍ കസ്റ്റഡിയിലായിരുന്നുവെന്നും അപ്പീലില്‍ ചൂണ്ടിക്കാട്ടി. പ്രകോപനപരമായ പ്രസംഗം നടത്തി അക്രമത്തിനു പ്രേരിപ്പിച്ചുവെന്നാണ് ഷര്‍ജീല്‍ ഇമാമിനെതിരായ കേസ്.

ഉമര്‍ ഖാലിദിന്റെ ഹരജി പരിഗണിച്ച വ്യാഴാഴ്ച  പ്രധാനമന്ത്രിയെ കുറിച്ച് ജുംല എന്ന വാക്ക് ഉപയോഗിക്കുന്നത് ഉചിതമാണോയെന്ന് ചോദിച്ച ഹൈക്കോടതി എല്ലാത്തിനും ലക്ഷ്മണ രേഖയുണ്ടെന്ന് വ്യക്തമാക്കിയിരുന്നു.  

നോര്‍ത്ത് ഈസ്റ്റ് ദല്‍ഹി അക്രമവുമായി ബന്ധപ്പെട്ട ഗൂഢാലോചന കേസില്‍ ജാമ്യം നിഷേധിച്ച ട്രയല്‍ കോടതി ഉത്തരവിനെതിരെ ഉമര്‍ ഖാലിദ് നല്‍കിയ അപ്പീലില്‍ വാദം കേള്‍ക്കുന്നതിനിടെയാണ് കോടതി ഇക്കാര്യം ചോദിച്ചത്.

പൗരത്വ ഭേദഗതി നിയമവുമായി ബന്ധപ്പെട്ട് സമാധാനപരമായ പ്രതിഷേധം മാത്രമാണ് നടത്തിയതെന്നും ഏതെങ്കിലും തരത്തില്‍ അക്രമത്തിനു പ്രേരണ നല്‍കിയിട്ടില്ലെന്നും ഉമര്‍ ഖാലിദിനുവേണ്ടി ഹാജരായ മുതിര്‍ന്ന അഭിഭാഷകന്‍ ത്രിദീപ് പൈസ് വാദിച്ചു.

 

Latest News