പഴയ ഫ്രീസറില്‍ കയറി ഒളിച്ച രണ്ട് പെണ്‍കുട്ടികള്‍ മരിച്ചു

മൈസൂരു- ഒളിച്ചു കളിക്കുന്നതിനിടെ പഴയ ഐസ്‌ക്രീം ഫ്രീസറിനുള്ളില്‍ കയറി ഒളിച്ച രണ്ടു പെണ്‍കുട്ടികള്‍ ശ്വാസംമുട്ടി മരിച്ചു
കര്‍ണാടകയിലെ മൈസൂരുവിലാണ് സംഭവം.  സുഹൃത്തുക്കളോടൊപ്പം ഒളിച്ചുകളി കളിക്കുന്നതിനിടെയാണ് ഇവര്‍ ഉപേക്ഷിക്കപ്പെട്ട ഐസ്‌ക്രീം ഫ്രീസറിനുള്ളില്‍ കയറി ഒളിച്ചതെന്ന് പോലീസ് പറഞ്ഞു.
തങ്ങളുടെ പ്രദേശത്ത് ആളില്ലാതെ ഉപേക്ഷിക്കപ്പെട്ട ഫ്രീസറിനുള്ളില്‍ പെണ്‍കുട്ടികള്‍ കയറിയെന്നാണ് പോലീസ് പറയുന്നത്. വാതില്‍ അടച്ചപ്പോള്‍ പൂട്ടു വീഴുകയും പെണ്‍കുട്ടികള്‍ അതിനകത്ത് കുടുങ്ങുകയും ചെയ്തുവെന്ന് പോലീസ് കൂട്ടിച്ചേര്‍ത്തു.

 

Latest News