ബംഗാളില്‍ ഉക്രൈനില്‍നിന്ന് മടങ്ങിയ വിദ്യാര്‍ഥികള്‍ക്ക് സര്‍ക്കാര്‍ കോളേജുകളില്‍ പ്രവേശനം

കൊല്‍ക്കത്ത- റഷ്യന്‍ അധിനിവേശം കാരണം ഉക്രൈനില്‍നിന്ന് മടങ്ങിയെത്തിയ വിദ്യാര്‍ത്ഥികള്‍ക്ക് സര്‍ക്കാര്‍ കോളേജുകളില്‍ പ്രവേശിപ്പിക്കുമെന്ന്
പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി അറിയിച്ചു.
ആറാം വര്‍ഷ വിദ്യാര്‍ത്ഥികള്‍ക്ക് സര്‍ക്കാര്‍ മെഡിക്കല്‍ കോളേജുകളില്‍ ഇന്റേണ്‍ഷിപ്പിന് അനുമതി നല്‍കും. അഞ്ചാം വര്‍ഷ, നാലാം വര്‍ഷ വിദ്യാര്‍ത്ഥികള്‍ക്ക് കോളേജുകളില്‍ സീറ്റുകള്‍ അനുവദിക്കും.  15-20 വിദ്യാര്‍ത്ഥികള്‍ ഒരു കോളേജില്‍ എന്ന നിലയിലായിരിക്കും സീറ്റുകള്‍ അനുവദിക്കുക.

 

Latest News