യുവതിയെ ശല്യം ചെയ്ത യുവാവിനെ മര്‍ദിച്ചു, തല മൊട്ടയടിച്ചു

മൂവാറ്റുപുഴ- യുവതിയെ ഫോണില്‍ വിളിച്ച് ശല്യം ചെയ്ത യുവാവിനെ കാറില്‍ തട്ടിക്കൊണ്ടുപോയി മര്‍ദിച്ച് അവശനാക്കിയശേഷം തല മുണ്ഡനം ചെയ്തു. കേസില്‍ മൂന്നുപേരെ മൂവാറ്റുപുഴ പോലീസ് അറസ്റ്റ് ചെയ്തു. ഉറവക്കുഴി സ്വദേശികളായ ദിലീപ് (48), മകന്‍ അഖില്‍ (22), ബന്ധു അഭിജിത്ത് (24) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്.

തിങ്കളാഴ്ച വൈകിട്ടാണ് സംഭവം നടന്നത്. കാറിലെത്തിയ സംഘം നഗരത്തിലെ അരമന ജംഗ്ഷനിലുള്ള സ്വകാര്യസ്ഥാപനത്തിലെ ജോലിക്കാരനായ യുവാവിനെ കാറില്‍ തട്ടിക്കൊണ്ടുപോയി മര്‍ദിക്കുകയായിരുന്നുവെന്നാണ് കേസ്.

ആളുമാറി മര്‍ദിച്ചുവെന്നാണ് യുവാവ് പോലീസിനോട് പറഞ്ഞിരുന്നത്. എന്നാല്‍, പോലീസ് നടത്തിയ അന്വേഷണത്തില്‍ ആളുമാറിയതല്ലെന്ന് കണ്ടെത്തുകയായിരുന്നു. തുടര്‍ന്ന് യുവാവിന്റെ ഫോണ്‍ പോലീസ് കസ്റ്റഡിയിലെടുത്ത് പരിശോധിച്ചിരുന്നു.

 

Latest News