പ്രതിശ്രുത വരന്റെ രക്തം കുടിച്ചത് ആചാരമെന്ന് നടി, കുടിച്ചത് ഏതാനും തുള്ളികള്‍ മാത്രം

വാഷിംഗ്ടണ്‍- പ്രതിശ്രത വരനും താനും പരസ്പരം രക്തം കുടിക്കാറുണ്ടെന്ന് വെളിപ്പെടുത്തി അമേരിക്കന്‍ നേടി മേഗന്‍ ഫോക്‌സ്.
ഗ്ലാമര്‍ മാസികക്ക് നല്‍കിയ അഭിമുഖത്തിലാണ് താനും പ്രതിശ്രുത വരനും ഗായകനുമായ മെഷീന്‍ ഗണ്‍ കെല്ലിയും പരസ്പരം രക്തം കുടിക്കുന്നതിനെക്കുറിച്ച് മേഗന്‍ തുറന്നുപറഞ്ഞത്.
പരസ്പരം രക്തം കുടിക്കാറുണ്ട് എന്നു പറയുമ്പോള്‍ ആളുകള്‍ തെറ്റിദ്ധരിച്ചേക്കാം. അല്ലെങ്കില്‍ പാനപാത്രമായിരിക്കാം ആളുകള്‍ സങ്കല്‍പിക്കുകയെന്നും ഊഹിക്കുന്നു. ഏതാനും തുള്ളി മാത്രമാണ് കുടിക്കാറുള്ളതെന്നും ആചാരത്തിനുവേണ്ടിയാണ് പരസ്പരം രക്തം കുടിക്കുന്നതെന്നും അവര്‍ പറഞ്ഞു. ജനുവരിയിലായിരുന്നു ഇരുവരുടേയും എന്‍ഗേജ്‌മെന്റ്.

https://www.malayalamnewsdaily.com/sites/default/files/2022/04/28/meghan1.jpg
പ്യൂര്‍ട്ടോറിക്കോയില്‍  മിഡ്‌നൈറ്റ് ഇന്‍ ദി സ്വിച്ച്ഗ്രാസ് എന്ന സിനിമയുടെ ചിത്രീകരണത്തിനിടെയാണ്  ഇരുവരും പ്രണയത്തിലായത്.  ഇരുവരും പരസ്പരം രക്തം കുടിച്ചെന്ന് സൂചിപ്പിച്ചുകൊണ്ട് മേഗന്‍ തന്റെ ഇന്‍സ്റ്റാഗ്രാം ഹാന്‍ഡിലില്‍ നേരത്തെ വീഡിയോ പങ്കിട്ടിരുന്നു. രക്തം കഴിക്കുന്നത് ആചാരപരമായ ആവശ്യങ്ങള്‍ക്ക് മാത്രമാണെന്നാണ് മേഗന്‍ ഇപ്പോള്‍ വെളിപ്പെടുത്തിയത്.

 

Latest News