പൂനെ- പതിനേഴുകാരി മൂന്ന് മാസം ഗര്‍ഭിണിയായതിനെ തുടര്‍ന്ന് ഭര്‍ത്താവിനും പിതാവിനുമെതിരെ പോലീസ് കേസെടുത്തു.
സര്‍ക്കാര്‍ ആശുപത്രിയില്‍ പരിശോധനക്കെത്തിയ പതിനേഴുകാരി ഗര്‍ഭിണിയാണെന്ന വിവരം ആശുപത്രി അധികൃതരാണ് പോലീസിനെ അറിയിച്ചത്. തടര്‍ന്ന് 19 കാരനായ പെണ്‍കുട്ടിയുടെ ഭര്‍ത്താവിനെതിരേയും പിതാവിനെതിരേയും പോലീസ് കേസെടുക്കുകയായിരുന്നു. ആരേയും അറസ്റ്റ് ചെയ്തിട്ടില്ല.
പെണ്‍കുട്ടിക്ക് കൗണ്‍സലിംഗ് നടത്തിയതായും പോലീസ് പറഞ്ഞു. ശൈശവ വിവാഹ നിരോധ നിയമപ്രകാരമാണ് കേസെടുത്തിരിക്കുന്നത്.
പിംപ്രി ചിഞ്ച്‌വാഡില്‍ ചകന്‍ പോലീസ് സ്‌റ്റേഷനില്‍ എഫ്.ഐ.ആര്‍ ഫയല്‍ ചെയ്തുവെങ്കിലും സങ്കീര്‍ണമായ കേസ് എങ്ങനെ കൈകാര്യം ചെയ്യണമെന്നറിയാതെ കുഴങ്ങുകയാണ് പോലീസ്. ഇരു കുടുംബങ്ങളുമായും ബന്ധപ്പെട്ടതായി പോലീസ് പറഞ്ഞു.
പെണ്‍കുട്ടിക്ക് 16 വയസ്സുള്ളപ്പോള്‍ കഴിഞ്ഞ വര്‍ഷം ജൂലൈയിലാണ് വിവാഹിതയായത്.